ഇത് ‘സംവൃത സ്പെഷ്യൽ’ ബദാം ചോക്ലേറ്റ് കുക്കീസ്- പാചക വിഡിയോ പങ്കുവെച്ച് നടി

June 2, 2022

മലയാളികളുടെ മനസ്സിൽ എന്നെന്നും തങ്ങിനിൽക്കുന്ന കഥാപാത്രങ്ങൾ സമ്മാനിച്ച നായികയാണ് സംവൃത സുനിൽ. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത നടി ഇപ്പോൾ അമേരിക്കയിൽ കുടുംബത്തിനൊപ്പമുള്ള സമയം ആസ്വദിക്കുകയാണ്. രണ്ടുമക്കളാണ് സംവൃതയ്ക്ക് . ഇരുവരുടെയും വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പതിവായി പങ്കുവയ്ക്കാറുണ്ട് നടി. അതോടൊപ്പം സംവൃത പങ്കുവയ്ക്കുന്നത് പാചകവിശേഷങ്ങളാണ്. ഒട്ടേറെ പാചകവിഡിയോകൾ നടി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ചോക്ലേറ്റ് ചീസ്കേക്കുമായി താരം എത്തിയിരുന്നു. ഇപ്പോഴിതാ, കുട്ടികൾക്കായി തയ്യാറാക്കിയ ബദാം കുക്കീസിന്റെ റെസിപ്പിയും വിഡിയോയും പങ്കുവെച്ചിരിക്കുകയാണ് സംവൃത.

‘ഞങ്ങളുടെ സ്വന്തം ബദാം ഫ്ലോർ ചോക്ലേറ്റ് ചിപ്പ് കുക്കികൾ! കുടുംബത്തിൽ എല്ലാവർക്കും പ്രിയപ്പെട്ടത്!’ സംവൃത കുറിക്കുന്നു. എന്തൊക്കെയാണ് പാചകത്തിന് ആവശ്യമെന്നും നടി പങ്കുവയ്ക്കുന്നുണ്ട്. മാത്രല്ല, ഈ റെസിപ്പി പരീക്ഷിച്ച് നോക്കിയശേഷം അഭിപ്രായം പറയണം എന്നും സംവൃത കുറിക്കുന്നു.

Read Also: വർഷങ്ങളോളം ഒരേ ഇടത്തിൽ ജോലി ചെയ്തിട്ടും തിരിച്ചറിഞ്ഞില്ല, 20 വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെ കണ്ടെത്തി മകൻ….

ഭക്ഷണപ്രിയയും പാചകമിഷ്ടപ്പെടുന്ന ആളുമായ സംവൃത സുനിൽ, ചില പ്രത്യേക വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി പങ്കിടാറുണ്ട്. മുൻപ്, മലബാർ ബിരിയാണി ഉണ്ടാക്കുന്ന ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. 2012-ൽ സുഹൃത്ത് അഖിലുമായുള്ള വിവാഹത്തിന് ശേഷം സംവൃത സുനിൽ സിനിമയിൽ നിന്ന് ഇടവേള എടുത്തു. ഭർത്താവ് അഖിലിനൊപ്പം യുഎസിലേക്ക് ചേക്കേറി. ഇവർക്ക് അഗസ്ത്യ, രുദ്ര എന്നീ രണ്ട് കുട്ടികളുണ്ട്. 2019-ൽ ‘സത്യം പറഞ്ഞ വിശ്വാസിക്കുവോ’ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയിരുന്നു സംവൃത. ബിജു മേനോനൊപ്പം പ്രധാന വേഷം ചെയ്ത സംവൃത ഇനി അനൂപ് സത്യൻ ചിത്രത്തിലാണ് വേഷമിടുന്നത്.

Story highlights- samvritha sunil bakes almond flour chocolate chip cookies