കൊളസ്ട്രോളാണോ പ്രശ്‌നം, കഴിക്കാം ഈ ഭക്ഷണങ്ങൾ..; കൊളസ്ട്രോൾ കുറയ്ക്കാൻ ​സഹായിക്കുന്ന 6 ഭക്ഷണങ്ങൾ

July 6, 2022

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളുടെ അമിതോപയോഗത്തിലൂടെയാണ് കൊളസ്ട്രോൾ മനുഷ്യ ശരീരത്തിന് ഒരു വലിയ പ്രശ്‌നമായി മാറുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദയാഘാതത്തിന് വരെ കാരണമാകാവുന്ന വലിയ പ്രശ്‌നങ്ങളാണ് കൊളസ്ട്രോൾ ശരീരത്തിൽ ഉണ്ടാക്കുന്നത്.

കൊളസ്ട്രോൾ രണ്ട് തരത്തിലാണുള്ളത്. അതിൽ നല്ല കൊളസ്ട്രോൾ മനുഷ്യ ശരീരത്തിന് ആവശ്യമായുള്ളതാണ്. ചീത്ത കൊളസ്ട്രോളാണ് നിയന്ത്രണ വിധേയമാവേണ്ടത്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനായി നിരവധി മാർഗങ്ങളാണ് ഡോക്‌ടർമാർ നിർദേശിക്കുന്നത്. മരുന്ന് കഴിക്കുക, ശരീരഭാരം കുറയ്ക്കുക എന്നിവയാണ് അതിൽ ചിലത്.

ഭക്ഷണത്തിൽ മാറ്റം വരുത്തുക എന്നത് ഡോക്‌ടർമാർ നിർദേശിക്കുന്ന മറ്റൊരു മാർഗമാണ്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കുറയ്ക്കുന്നതിനോടൊപ്പം മറ്റ് ചില ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നതും ചീത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൽഡിഎൽ കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. അത്തരത്തിലുള്ള 6 ഭക്ഷണ പദാർത്ഥങ്ങളെ പറ്റിയാണ് താഴെ പറയുന്നത്.

ഓട്സ് ആണ് ഇതിൽ ആദ്യത്തേത്. ഓട്സിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ രക്തത്തിലേക്ക് ചീത്ത കൊളസ്ട്രോൾ കലരുന്നത് തടയും.ഇതിലൂടെ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അല്ലെങ്കിൽ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കപ്പെടുന്നു.

നല്ല കൊളസ്ട്രോൾ ശരീരത്തിൽ മെച്ചപ്പെടുത്താനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും തണ്ണിമത്തൻ വലിയ രീതിയിൽ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ചൂടുകാലത്ത് പ്രത്യേകിച്ച് തണ്ണിമത്തൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് വലിയ ഗുണം ചെയ്യും.

ബെറിപ്പഴങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഇത് വഴി ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ തന്നെ ബ്ലൂബെറി, കാൻബെറി, സ്ട്രോബെറി എന്നീ ബെറിപ്പഴങ്ങൾ കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ വളരെ നല്ലതാണ്.

ഭക്ഷണത്തിൽ മത്സ്യത്തെ ഉൾപ്പെടുത്തുന്നതും കൊളസ്ട്രോളിനെ നിയന്ത്രണവിധേയമാക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം കഴിക്കുന്നത് എൽഡിഎൽ കുറയ്ക്കുന്നതിന് സഹായകരമാവും.

Read More: കാൻസറിനെ പ്രതിരോധിക്കാൻ വെള്ളക്കടല..?; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ…

മാംസത്തിന് പകരം സസ്യാഹാരികൾ കഴിക്കുന്ന സോയാബീനും ആരോഗ്യത്തിന് വലിയ ഗുണങ്ങൾ ചെയ്യുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. സോയാബീനിൽ നിന്ന് ഉണ്ടാക്കുന്ന ഭക്ഷണമായ സോയ മിൽക്കും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

ഇതോടൊപ്പം തന്നെ നട്സുകളായ ബദാം, വാൾനട്ട്, നിലക്കടല തുടങ്ങിയവ സ്ഥിരമായി കഴിക്കുന്നത് എൽഡിഎൽ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

Story Highlights: 6 food items that help in reducing cholestrol

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!