ഗേറ്റിനും തകർക്കാനാകില്ല ഈ സൗഹൃദം- ഉള്ളുതൊട്ടൊരു കാഴ്ച

July 7, 2022

ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്ന് കേട്ടിട്ടില്ലേ. എത്രയധികം തടസങ്ങൾ മുന്നിൽ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചാലും മനസ്സിൽ ഒരു ലക്ഷ്യമുണ്ടെങ്കിൽ ഉറപ്പായും അവയിലേക്ക് എത്തിപ്പെടാൻ ആർക്കും സാധിക്കും. ബന്ധങ്ങളുടെ കാര്യമാകട്ടെ, ജോലിയുടെ കാര്യമാകട്ടെ, സൗഹൃദമാകട്ടെ. എന്തിലും ഇത് ബാധകമാണ്. ഇപ്പോഴിതാ, തടസ്സങ്ങളെ ഭേദിച്ച് സൗഹൃദം നിലനിർത്തുന്ന രണ്ടു നായകളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ഇരുവരും പരസ്പരം ആലിംഗനം ചെയ്തുനിൽക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ചിത്രത്തിൽ, ഒരു ലാബ്രഡോറും ഒരു ഹസ്കിയും പരസ്പരം ആലിംഗനം ചെയ്യുന്നതായി കാണാം. തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഗേറ്റിനെക്കുറിച്ച് പോലും അവർ ആശങ്കപ്പെടാതെയാണ് പരസ്പരം ആശ്വസിപ്പിക്കുന്നതുപോലെ ആലിംഗനം ചെയ്യുന്നത്.

‘ചില സൗഹൃദങ്ങൾ അഭേദ്യമാണ്’ എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. എപ്പോഴും സഹജീവികളോട് സൗഹൃദവും സ്നേഹവും കാത്തുസൂക്ഷിക്കുന്നവയാണ് നായകൾ. വൈകാരികമായ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവയാണ് വളർത്തുമൃഗങ്ങൾ. പ്രത്യേകിച്ച് നായകൾ. വീട്ടിൽ ഒരു വളർത്തുനായ ഉണ്ടെങ്കിൽ അവയുടെ സ്നേഹവും നന്ദിയും നേരിട്ടറിഞ്ഞവരാകും അധികവും. ഒരു നേരത്തെ ആഹാരം മാത്രം മതി അവ ജീവിതകാലം മുഴുവൻ നിങ്ങളോട് നന്ദിയും കടപ്പാടും പ്രകടിപ്പിക്കുന്നതിന്. അതുകൊണ്ട് തന്നെ നായകളുടെ വൈകാരികമായ കഥകൾ സമൂഹമാധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്.

Read Also; പ്രിയപ്പെട്ട അധ്യാപകന് യാത്രയയപ്പ്; വിതുമ്പിക്കരഞ്ഞ് വിദ്യാർത്ഥികൾ, ഹൃദയംതൊട്ട കാഴ്ച

അടുത്തിടെ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ വീടും ഉടമയുമെല്ലാം നഷ്‌ടമായ ഒരു നായയുടെ കഥ ശ്രദ്ധനേടിയിരുന്നു. നായ ഉൾപ്പെട്ട വീട്ടിലെ എല്ലാ ആളുകളും ഭൂകമ്പത്തിൽ കൊല്ലപ്പെട്ടു. ഭക്ഷണം നൽകാനും പരിപാലിക്കാനും അയൽക്കാർ ആണ് ഉള്ളത്. തകർന്ന വീട്ടിലേക്ക് വീണ്ടും വന്ന് വിലപിക്കുക്കുകയാണ് നായ. ആരുടേയും ഉള്ളലിയിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധനേടി.

Story highlights- A picture of two dogs hugging has gone viral online