‘കുഞ്ഞിക്കിളിയെ കൂടെവിടെ…’, ദേവനശ്രിയയുടെ പാട്ടിലലിഞ്ഞ് വിധികർത്താക്കൾ, അതിശയിപ്പിക്കുന്ന ആലാപനമികവോടെ കുഞ്ഞുപാട്ടുകാരി
മലയാളികൾ ഹൃദയത്തിലേറ്റിയ ഒരു മനോഹരഗാനവുമായി എത്തുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുരുന്ന് ഗായിക ദേവനശ്രിയാ. കുഞ്ഞിക്കിളിയെ കൂടെവിടെ..’ എന്ന ഗാനമാണ് ഈ കുഞ്ഞുമിടുക്കി വേദിയിൽ ആലപിക്കുന്നത്. ഇന്ദ്രജാലം എന്ന മോഹൻലാൽ ചിത്രത്തിലെ ഗാനം മലയാളികൾക്കായി പാടിയത് ഗായകൻ എംജി ശ്രീകുമാറാണ്. ഒ എൻ വി കുറുപ്പിന്റെ വരികൾക്ക് എസ് പി വെങ്കടേഷ് സംഗീതം നൽകിയ ഗാനമാണിത്. ഇപ്പോഴിതാ മലയാളികളുടെ ഈ ഇഷ്ടഗാനവുമായി എത്തുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുഞ്ഞുമോൾ ദേവനശ്രിയ.
ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ ഏറെ ആരാധകരുള്ള ഒരു കുഞ്ഞുമോളാണ് കോഴിക്കോടുകാരി ദേവനശ്രീയ. പാട്ട് വേദിയിലെ ഈ കുഞ്ഞുമോളെ ഏറെ സ്നേഹത്തോടെ ഇഞ്ചിക്കുഞ്ചി എന്നാണ് ജഡ്ജസ് വിളിക്കുന്നത്. ഓരോ തവണ പാട്ട് പാടാൻ എത്തുമ്പോഴും ലാളിത്യം നിറഞ്ഞ പെരുമാറ്റം കൊണ്ടും നിഷ്കളങ്കമായ സംസാരം കൊണ്ടും വേദിയെ അമ്പരപ്പിക്കാറുണ്ട് ഈ കുഞ്ഞുമോൾ. ചിലപ്പോഴൊക്കെ ഫ്ളവേഴ്സ് ടോപ് സിംഗറിലെ ഈ കൊച്ചു ഗായികയുടെ ആലാപനത്തിൽ വിധികർത്താക്കൾപോലും മതിമറന്നിരുന്നുപോകാറുണ്ട്.
പാട്ടുവേദിയിൽ കുഞ്ഞുപാട്ടുകാരുടെ ഗാനങ്ങൾ ആസ്വദിക്കുകയും അവർക്കൊപ്പം രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കാനുമായി എത്തുന്നത് വേദിയിലെ വിധികർത്താക്കളായ എം ജയചന്ദ്രനും എംജി ശ്രീകുമാറും ഗായിക ബിന്നി കൃഷ്ണകുമാറുമാണ്. കുരുന്നുകളുടെ പാട്ടിലെ പോരായ്മകൾ തിരുത്തി നൽകിയും കുഞ്ഞുങ്ങൾക്കൊപ്പം രസകരമായ നിമിഷങ്ങൾ സമ്മാനിച്ചും അവർക്കായി കൊച്ചുകൊച്ചു സർപ്രൈസുകൾ ഒരുക്കിയും വേദിയെ കൂടുതൽ ഗംഭീരമാക്കാറുണ്ട് ഇവർ.
മലയാളികളുടെ ഇടയിൽ വലിയ ആരാധകവൃന്ദമാണ് ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുരുന്നു ഗായകർക്കുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അത്ഭുതകരമാം രീതിയിൽ ഗംഭീരമായി പാട്ടുകൾ പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്ചയാണ്.
Story highlights: little girl song goes viral