പതിനേഴുവർഷങ്ങൾക്കിപ്പുറം വീണ്ടും കണ്ടുമുട്ടി അച്ചുവും ഇജോയും- ചിത്രങ്ങൾ പങ്കുവെച്ച് മീര ജാസ്മിൻ
മലയാളികളുടെ പ്രിയനടിയാണ് മീര ജാസ്മിൻ. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിൻ സിനിമയിൽ സജീവമാകുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് നടി തിരികെയെത്തിയത്. ഒട്ടേറെ സിനിമകളിലൂടെ തന്റെ കഴിവുറ്റ പ്രകടനം കാഴ്ച്ചവെച്ചിട്ടാണ് നടി ഇടവേളയിലേക്ക് പ്രവേശിച്ചത്. കരിയറിൽ തിളങ്ങി നിന്ന സമയത്ത് മീര ജനപ്രിയയായി മാറിയത് അച്ചുവിന്റെ ‘അമ്മ എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോഴിതാ, 17 വർഷങ്ങൾക്ക് ശേഷം അച്ചുവിന്റെ അമ്മയിൽ നായകനായ നരേനെ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് നടി.
‘മിന്നാമിന്നിക്കൂട്ടം’, ‘ഒരേ കടൽ’, ‘അച്ചുവിന്റെ അമ്മ’ എന്നീ ചിത്രങ്ങളിൽ മീരാ ജാസ്മിനും നരേനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്, കൗതുകകരമെന്നു പറയട്ടെ, മൂന്നിലും ഇരുവരും ജോഡികളായിരുന്നു. ‘പുനഃസമാഗമങ്ങളുടെ ഏറ്റവും നല്ല കാര്യം ഇതാണ്. അവ നിങ്ങളെ ടൈം ട്രാവൽ ചെയ്യിക്കുകയും നിങ്ങളുടെ പാത പ്രകാശിപ്പിക്കുന്ന എല്ലാ ഊഷ്മളതയും ആർദ്രതയും സമ്മാനിക്കുകയും ചെയ്യുന്നു. ആ അമൂല്യമായ ഓർമ്മകൾ പുനരുജ്ജീവിപ്പിച്ചതിന് നന്ദി പ്രിയ നരേൻ. നിനക്ക് എല്ലാത്തിലും മികച്ചതല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം നിങ്ങൾ അതിന് തികച്ചും അർഹനാണ്.’- മീര ജാസ്മിൻ കുറിക്കുന്നു.
Read Also; ‘വെള്ളിച്ചില്ലം വിതറി, തുള്ളിത്തുള്ളി ഒഴുകി..’-പാട്ടുവേദിയിൽ വീണ്ടും വിസ്മയമായി മിയ മെഹക്
‘മകൾ’ എന്ന ചിത്രത്തിലാണ് മീരാ ജാസ്മിൻ അവസാനമായി അഭിനയിച്ചത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിൽ ജയറാം, മീരാ ജാസ്മിൻ, ദേവിക സഞ്ജയ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൗമാരക്കാരിയായ ഒരു മകളുടെ അമ്മയായ ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മീര ജാസ്മിൻ അവതരിപ്പിച്ചത്. കേരളത്തിൽ താമസിക്കുന്ന ജൂലിയറ്റിന്റെയും മകൾ അപർണയുടെയും വിദേശത്ത് ജോലി ചെയ്യുന്ന ജൂലിയറ്റിന്റെ ഭർത്താവ് നന്ദൻ എന്നിവരുടെ കഥയാണ് ചിത്രം പറഞ്ഞത്.
Story highlights- Meera Jasmine meets Narain