റെബേക്ക മൈക്കിലൂടെ എന്നെയും പുരസ്കാരവേദിയിലേക്ക് ക്ഷണിച്ചു -ഡബ്ബിംഗ് ജീവിതത്തിലെ അപൂർവ സംഭവം പങ്കുവെച്ച് ദേവി

October 12, 2022

മലയാള സിനിമയിലെയും സീരിയൽ രംഗത്തെയും ശ്രദ്ധേയയായ ഡബ്ബിംഗ് ആർട്ടിസ്റ്റ് ആണ് ദേവി എസ്. ദൂരദർശനിലെ ഒരു കുടയും കുഞ്ഞിപെങ്ങളും എന്ന സീരിയലിൽ കുഞ്ഞിപെങ്ങളെ അവതരിപ്പിച്ച കൊച്ചു പെൺകുട്ടിയാണ് ഇന്ന് ഒരേ സമയം പത്തിലധികം സീരിയലുകളും സിനിമകളും ഡബ്ബ് ചെയ്യുന്ന ദേവി. ഇപ്പോൾ മലയാളത്തിലെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകളിൽ ഒരാളായ ദേവി ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ തന്റെ ഡബ്ബിംഗ് അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.

ശബ്ദം നൽകിയ നായികമാർക്ക് അവാർഡ് ലഭിക്കുമ്പോൾ അവർ പറയാറുണ്ടോ എന്നും വിളിക്കാറുണ്ടോ എന്നുമുള്ള ചോദ്യത്തിന് ദേവി നൽകിയ മറുപടി ശ്രദ്ധനേടുകയാണ്. അഭിമുഖത്തിൽ പോലും പറയാൻ മറക്കുന്നവരും പറയാൻ ശ്രദ്ധിക്കുന്നവരും ഉണ്ടാകാറുണ്ട്. എന്നാൽ, റെബേക്ക എന്ന നടി പുരസ്‌കാരം ലഭിച്ചപ്പോൾ ‘എനിക്ക് ശബ്ദം നൽകിയ ദേവി ചേച്ചി ഇവിടെ ഉണ്ടെങ്കിൽ ദയവ്ചെയ്ത് സ്റ്റേജിലേക്ക് വരണം’ എന്ന് പറഞ്ഞിരുന്നു. അങ്ങനെയുള്ള ആർട്ടിസ്റ്റുകൾ അപൂർവ്വമാണ് എന്നും ദേവി പറയുന്നു.

read Also: “കുട്ടൻസ്, ഹാപ്പി ബെർത്ത്ഡേ..”; ബാംഗ്ലൂർ ഡേയ്‌സിലെ ചിത്രം പങ്കുവെച്ച് നിവിൻ പോളിക്ക് ജന്മദിനാശംസകളുമായി ദുൽഖർ സൽമാൻ

മലയാളത്തിന്റെ പ്രിയ ശബ്ദമാണ് ദേവി എസ്. ‘നിത്യ കല്യാണി – ഒരു മോഹിനിയാട്ടം പാഠം’ എന്ന ചിത്രത്തിന് 2014-ൽ നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച നോൺ-ഫീച്ചർ ഫിലിം ആഖ്യാനത്തിനും വോയ്‌സ് ഓവറിനുമുള്ള ദേശീയ ചലച്ചിത്ര അവാർഡ് ദേവിക്ക് ലഭിച്ചിരുന്നു. ദൃശ്യം 2 വിലെ റാണിയ്ക്ക് ശബ്ദം നൽകിയതിനാണ് ദേവിയ്ക്ക് 52-ാമത് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചത്.

Story highlights- devi s about rebecca santhosh