മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

December 7, 2022

ദിവസേന നാം കേള്‍ക്കുന്ന ഒരു വാക്കാണ് ടെന്‍ഷന്‍ എന്നത്. പ്രായമായവരെ മാത്രമല്ല കുട്ടികളെപ്പോലും ഇക്കാലത്ത് മാനസിക സമ്മര്‍ദ്ദം കാര്യമായി തന്നെ ബാധിക്കാറുണ്ട്. ഇത് പിന്നീട് വിഷാദരോഗത്തിന് കാരണമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍ ഭക്ഷണകാര്യത്തില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ മാനസിക സമ്മര്‍ദ്ദങ്ങളെ ഒരു പരിധി വരെ അകറ്റി നിര്‍ത്താം. അമിതമായ ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങളെ പരിചയപ്പെടാം.

പയറുവര്‍ഗങ്ങള്‍- ധാരാളം വിറ്റാമിനുകളാല്‍ സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍. ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കുന്നതിനും പയറുവര്‍ഗങ്ങള്‍ സഹായിക്കുന്നു. ഭക്ഷണക്രമത്തില്‍ പയറുവര്‍ഗങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായകമാണ്.

നട്സ്- നട്സ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും ഒരു പരിധി വരെ മാനസിക സമ്മര്‍ദ്ദങ്ങളെ നിയന്ത്രിക്കുന്നതിനു സഹായക്കിന്നു. ഹൃദയാരോഗ്യത്തിനും ഉത്തമമാണ് നട്സ്.

പഴവര്‍ഗങ്ങള്‍- പഴവര്‍ഗങ്ങളില്‍ ചിലത് മാനസിക സമ്മര്‍ദ്ദത്തെ അകറ്റുന്നതിന് ഗുണകരമാണ്. ഓറഞ്ച്, കിവി, തക്കാളി, സ്ട്രോബറി തുടങ്ങിയ പഴവര്‍ഗങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും മനസ്സിന് ഊര്‍ജ്ജം പകരുന്നതിനും സഹായിക്കുന്നു.

വാഴപ്പഴം- ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ് ധാരാളമടങ്ങിയിട്ടുണ്ട് വാഴപ്പഴത്തില്‍. സന്തോഷം പ്രദാനം ചെയ്യുന്ന സെറട്ടോണിന്‍ ഉത്പാദനത്തെ വര്‍ധിപ്പിക്കാന്‍ വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് സഹായിക്കും. അതുകൊണ്ടുതന്നെ മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിനും വാഴപ്പഴം ഗുണം ചെയ്യുന്നു.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

മഞ്ഞള്‍- ആരോഗ്യ സംരക്ഷണത്തില്‍ ഏറെ മുന്നിലാണ് മഞ്ഞള്‍. ഓര്‍മ്മശക്തിയെ വര്‍ധിപ്പിക്കുന്നതിനും വിഷാദത്തെ ചെറുക്കുന്നതിനും മഞ്ഞള്‍ സഹായകമാണ്.

Story highlights: Foods help for good mental health