അച്ഛനുവേണ്ടി സ്വയം ഷർട്ട് തുന്നി ഒരു കുഞ്ഞുമകൻ- ഹൃദ്യമായൊരു കാഴ്ച

April 2, 2023

ഉള്ളുതൊടുന്ന ഒട്ടേറെ നിമിഷങ്ങളാൽ സമ്പന്നമാണ് സമൂഹമാധ്യമങ്ങൾ. അത്തരത്തിലൊരു കാഴ്ച്ചയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ആദ്യമായി തയ്യൽ പഠിച്ച ഒരുകുട്ടി തന്റെ അച്ഛനായി ഷർട്ട് തുന്നി സമ്മാനിക്കുന്ന കാഴ്ചയാണ് ഇത്.സമ്മാനം ലഭിച്ചതിന് ശേഷം അഭിമാനത്തോടെയുള്ള അച്ഛന്റെ പ്രതികരണം തീർച്ചയായും ആളുകളെ ആവേശത്തിലാഴ്ത്തും.

വിഡിയോ ആരംഭിക്കുന്നത് സാം എന്ന ആൺകുട്ടിയിലൂടെയാണ്. അവൻ സ്വയം തുന്നിയ ഷർട്ടുമായി മുറിയിലേക്ക് പ്രവേശിക്കുകയും അച്ഛനായ ആരോണിന് സമ്മാനിക്കുകയും ചെയ്യുന്നു. തയ്യൽ ക്ലാസിലാണ് താൻ ഇത് ചെയ്തതെന്നും ബട്ടണുകളും ബട്ടൺ ഹോളുകളും സ്വയം ചെയ്തതായും സാം അഭിമാനത്തോടെ പിതാവിനെ അറിയിക്കുന്നു.

Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

വളരെ രസകരവും ഹൃദ്യവുമാണ് ഈ കാഴ്ച. അച്ഛൻ എന്നത് പലർക്കും കൂടെയുള്ളപ്പോൾ തിരിച്ചറിയാനാകാത്ത സ്നേഹമാണ്. എന്നാൽ, നഷ്ടമായി കഴിയുമ്പോൾ ജീവിതത്തിൽ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരാൾ ഇല്ല എന്ന് തിരിച്ചറിയും. മറ്റുചിലർക്ക് അച്ഛനെന്നത് ഓർമ്മകളാണ്. എപ്പോഴോ നഷ്ടമായി പോയ ചില ഓർമ്മകൾ മാത്രം. വളരെ നൊമ്പരം തോന്നുന്ന ഒരു അവസ്ഥയാണത്. ചിലപ്പോൾ നേരിട്ട് കണ്ട ഓർമ്മ പോലുമില്ലാതെ, ചിത്രങ്ങളിൽ മാത്രം അച്ഛനെ കണ്ടിട്ടുള്ളവർ. ഇന്ന് അച്ഛനമ്മമാർ പ്രായമാകുമ്പോൾ മക്കൾക്ക് മുന്നിൽ ചെറുപ്പത്തിൽ അവർ കാണിച്ച അതേ വാശികൾ പ്രകടിപ്പിക്കുമ്പോൾ വൃദ്ധസദനങ്ങളിലേക്ക് തള്ളുന്ന കാഴ്ച പതിവായിരിക്കുന്നു. അത്തരം കാഴ്ചകൾക്കിടയിൽ വേറിട്ടുനിൽക്കുകയാണ് ഈ അച്ഛനും മകനും തമ്മിലുള്ള ബന്ധം.

Story highlights- Little boy surprised his dad with a shirt