ഇത് ‘മലൈക്കോട്ടൈ വാലിബൻ’- ശ്രദ്ധനേടി മോഹൻലാലിൻറെ പുത്തൻ ചിത്രം

June 16, 2023

ഇന്ന് മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ.’ മലയാളത്തിന്റെ അഭിമാന താരകങ്ങളാണ് നടൻ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും. അത് കൊണ്ട് തന്നെ ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ.

ഇപ്പോഴിതാ, സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം ശ്രദ്ധേയമാകുകയാണ്. അണിയറപ്രവർത്തകർക്കൊപ്പം സെറ്റിൽ വിശ്രമിക്കുകയാണ് മോഹൻലാൽ.വാലിബൻ ഗെറ്റപ്പിലാണ് താരമുള്ളത്. സിനിമയുടെ ചിത്രീകരണം ജൂൺ 13നാണ് പാക്കപ്പായത്. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി തുടങ്ങിയ ഇടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.

അതേസമയം,  മറാഠി നടി സൊണാലി കുൽക്കർണി ചിത്രത്തിൽ അഭിനയിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവെച്ചത്. മികച്ച പുതുമുഖ നടിക്കുള്ള മഹാരാഷ്ട്ര സംസ്ഥാന അവാർഡടക്കമുള്ള അംഗീകാരങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള താരം പുതുവത്സര ദിനത്തിലാണ് മോഹൻലാൽ-ലിജോ ചിത്രത്തിന്റെ ഭാഗമാവുന്നതിന്റെ സന്തോഷം പങ്കുവെച്ചത്.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് മലൈക്കോട്ടൈ വാലിബന്റെ നിർമ്മാണം.

Story highlights- malaikkottai valiban location still