വ്യാജ അപകടം സൃഷ്ടിച്ച് 2.5 ടൺ തക്കാളിയുമായി വന്ന ട്രക്ക് തട്ടിക്കൊണ്ടുപോയി

July 23, 2023

കഴിഞ്ഞ കുറച്ച് ആഴ്ചകളായി തക്കാളിയാണ് ഇന്ത്യയിലെ വിഷയം. തക്കാളി വില കുതിച്ചുയരാൻ തുടങ്ങിയതോടെ തട്ടിപ്പ് രംഗത്തെ പ്രധാന സാധനമായി തക്കാളി മാറി. പണം തട്ടാനായി വ്യാജം അപകടമുണ്ടാക്കി തക്കാളി തട്ടിയെടുത്തിരിക്കുകയാണ് ദമ്പതികൾ. ബെംഗളൂരുവിൽ നിന്ന് 2.5 ടൺ തക്കാളി കയറ്റിയ ട്രക്ക് ആണ് തമിഴ്‌നാട്ടിൽ നിന്നുള്ള ദമ്പതികൾ തട്ടിയെടുത്തത്. വെല്ലൂരിൽ നിന്നുള്ള ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പോലീസ് റിപ്പോർട് അനുസരിച്ച് ഹൈവേ കവർച്ചക്കാരുടെ സംഘത്തിലെ അംഗങ്ങളാണ് ഇവർ.

ജൂലൈ 8 ന് ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്നുള്ള മല്ലേഷിനെ ചിക്കജലയിൽ വച്ച് തടഞ്ഞുനിർത്തി, അയാളുടെ ട്രക്ക് തങ്ങളുടെ കാറിൽ ഇടിച്ചെന്ന് അവകാശപ്പെട്ട് നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു. കർഷകൻ പണം നൽകാൻ വിസമ്മതിച്ചപ്പോൾ, സംഘം ജൂലൈ 8 ന് 2.5 ലക്ഷം രൂപ വിലമതിക്കുന്ന 2.5 ടൺ തക്കാളി കയറ്റിയ വാഹനവുമായി കടന്നുകളയുകയായിരുന്നു.

Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ

കർഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആർഎംസി യാർഡ് പൊലീസ് വാഹനത്തിന്റെ നീക്കം നിരീക്ഷിച്ച് സംഘത്തെ കണ്ടെത്തി. ഭാസ്കർ (28), ഭാര്യ സിന്ധുജ (26) എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. മറ്റ് മൂന്ന് പേർ ഇപ്പോഴും ഒളിവിലാണ്.

Story Highlights: Tamil Nadu Couple Fake Accident, Hijack Lorry With 2.5 Tonnes Of Tomato