‘മാവേലി നാടു വാണീടും കാലം’; അറബി ഗായകനെ മാവേലിപ്പാട്ട് പഠിപ്പിച്ച് മുകേഷിന്റെ അമ്മ

August 16, 2023

സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ കാഴ്ചകൾ ദിവസേന ശ്രദ്ധേയമാകാറുണ്ട്. ആളുകളെ ചിരിപ്പിക്കാനും, കണ്ണുനീരണിയിക്കാനും പാകമായ ഇത്തരം കാഴ്ചകൾ എപ്പോഴും ഹൃദയത്തിൽ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ, നടൻ മുകേഷിന്റെ അമ്മയും അഭിനേത്രിയുമായ വിജയകുമാരിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. അറബി ഗായകനെ മലയാളം പാട്ട് പഠിപ്പിക്കുന്നതാണ് വീഡിയോ.

‘മാവേലി നാടു വാണീടും കാലം’ എന്ന പാട്ടാണ് വിജയകുമാരി പ്രശസ്ത അറബിക് ഗായകനായ ഹസീം അബ്ബാസിനെ പഠിപ്പിക്കുന്നത്. ഇതിന്റെ വിഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. വിജയകുമാരിയുടെ മകളും അഭിനേത്രിയുമായ സന്ധ്യ രാജേന്ദ്രനാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

Read Also: മുളയിൽ തീർത്ത പ്രകൃതിദത്ത പൈപ്പ്; നാഗാലാ‌ൻഡ് ജനതയുടെ വേറിട്ട ഐഡിയ!

‘അമ്മ… പ്രശസ്ത അറബി ഗായകൻ ഹസീം അബ്ബാസിനോടൊപ്പം നമ്മുടെ സ്വന്തം മാവേലി പാട്ടുമായി. മലയാളത്തെ സ്നേഹിക്കുന്ന, നമ്മുടെ സംസ്കാരത്തെ ആരാധിക്കുന്ന പ്രിയ അബ്ബാസ്, ഞങ്ങൾ നിങ്ങളെ ഒരുപാടൊരുപാട് സ്നേഹിക്കുന്നു’, എന്ന അടിക്കുറിപ്പോടെയാണ് സന്ധ്യയുടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കിട്ടത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിയ വിഡിയോ നിരവധി പേർ പങ്കുവയ്ക്കുന്നുമുണ്ട്.

വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് വിജയകുമാരി. നാടകവേദികളിലൂടെ അരങ്ങേറ്റം കുറിച്ച വിജയകുമാരി പതിനായിരത്തിലേറെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Story highlights: actress-vijayakumari-teaches-maveli-song-to-arabic-singer