“നല്ല ഹൃദയമുള്ളവരായിരിക്കാം”; ഇന്ന് സെപ്റ്റംബർ 29, ലോക ഹൃദയ ദിനം!!

September 29, 2023

സെപ്റ്റംബർ 29 “ലോക ഹൃദയ ദിനം”. ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ്. ഇത് ചെയ്യുന്നതിലൂടെ, ഈ അസുഖങ്ങളുടെ കാരണങ്ങളും ലക്ഷണങ്ങളും തിരിച്ചറിയാനും അവയെക്കുറിച്ച് ചികിത്സ തേടാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഹൃദയ ദിനം ആചരിക്കുന്നതിത്. ലോക ഹൃദയ ദിനം ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള ഒരു പ്രധാന അവസരമാണ്. കാരണം ഹൃദ്രോഗം ഇന്ന് ഒരു വലിയ ആരോഗ്യ പ്രശ്നമാണ്. മുൻപ് പ്രായമായവരിൽ കണ്ടുവരുന്ന ഹൃദ്രോഗം ഇന്ന് യുവാക്കളിലും കണ്ടുവരുന്നു. 30-40 വയസിന് ഇടയിൽ പ്രായമുള്ളവരിലും ഹൃദ്രോഗത്തിന്റെ നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്. (World Heart day)

എല്ലാ വർഷവും ആ വർഷത്തെ ഹൃദയാരോഗ്യ കണക്കുകളുടെ അടിസ്ഥാനത്തിൽ ഓരോ തീം മുമ്പോട്ട് വെച്ചാണ് ലോക ഹൃദയം ദിനം ആചരിക്കുന്നത്. ഈ വർഷത്തെ തീം “Use Heart, Know Heart ” എന്നതാണ്. ഈ അവസരത്തിൽ, ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ, കാരണങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണ്. ഹൃദ്രോഗം ഒരു ജീവിതശൈലി രോഗമാണ് എന്നതിനാൽ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഹൃദ്രോഗം തടയാൻ സഹായിക്കും. ഇന്ന് നമ്മൾ ലോക ഹൃദയ ദിനം ആചരിക്കുന്നത് നമുക്ക് ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് നമ്മുടെ ഹൃദയത്തെ എങ്ങനെ പരിപാലിക്കണമെന്ന് ഓർമ്മിപ്പിക്കാൻ കൂടിയാണ്, നമ്മുക്ക് നമ്മുടെ ഹൃദയത്തെ കേൾക്കാം, സംരക്ഷിക്കാം.

Read Also: മൂന്നു പതിറ്റാണ്ടിന് ശേഷം ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ

ഹൃദയ സംബന്ധമായ അടിയന്തര പ്രശ്നത്തിന്റെ ലക്ഷണങ്ങളായി കണ്ടുവരുന്ന നെഞ്ചുവേദന, ശ്വാസതടസ്സം, തലകറക്കം, വിയർപ്പ്, ഛർദ്ദി എന്നിവയോടൊപ്പമുള്ള പൊതുവായ ബലഹീനത പോലുള്ള ലക്ഷണങ്ങൾ നാം അവഗണിക്കരുത്. ശ്വാസംമുട്ടൽ, നെഞ്ചുവേദന എന്നിവ പോലുള്ള പ്രയത്നത്തോടെയുള്ള ലക്ഷണങ്ങൾ ഡോക്ടറെ കണ്ട് പരിഹരിക്കേണ്ടതുണ്ട്. ഡോക്ടർ നിങ്ങളുടെ ലക്ഷണങ്ങൾ വിലയിരുത്തുകയും രക്തസമ്മർദ്ദവും ഹൃദയമിടിപ്പും പരിശോധിക്കുകയും ക്ലിനിക്കൽ പരിശോധനയ്ക്ക് ശേഷം ഒരു ECG, എക്കോകാർഡിയോഗ്രാം, ട്രോപോനിൻ പോലുള്ള ഹൃദയ എൻസൈമുകൾ എന്നിവ പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് അടിയന്തിര പരിചരണം ആവശ്യമുണ്ടോ എന്ന് നിർണ്ണയിക്കാൻ ഇവ സഹായിക്കും. മറ്റ് പരിശോധനകൾ ആവിശ്യമെങ്കിൽ ഡോക്ടർ നിർദ്ദേശിക്കുകയും ചെയ്യും, ഈ മറ്റു പരിശോധനകളിൽ ഉൾപെടുന്നവയാണ് ട്രെഡ്മിൽ പരിശോധനയും കൊറോണറി ആൻജിയോഗ്രാമും.

ശരിയായ ആഹാര രീതിയും ജീവിത ശൈലിയും സ്വീകരിക്കുക, നല്ല ഉറക്കം, പതിവ് വ്യായാമം, ജങ്ക് ഫുഡ് ഒഴിവാക്കുക, സ്ട്രെസ് ഒഴിവാക്കുക, ഹൃദയത്തെ സ്നേഹിക്കുക, അതിനെ സുരക്ഷിതമായി സൂക്ഷിക്കുക തുടങ്ങിയ മുൻകരുതലുകൾ നിങ്ങളുടെ ഹൃദയം ആരോഗ്യത്തോടെ നിലനിർത്തും.

Story Highlights:  World Heart day