മരണം പ്രവചിച്ച് കൈനോട്ടക്കാരി, ഒപ്പം സമ്മാനമായി ചോക്ലേറ്റും; മണിക്കൂറുകൾക്കുള്ളിൽ യുവതിക്ക് മരണം!!

October 7, 2023

ബ്രസീലിൽ യുവതിയുടെ മരണം പ്രവചിച്ച് മണിക്കൂറുകൾക്കകം അന്ത്യം. ബ്രസീലിയാണ് യുവതിയായ ഫെർണാണ്ട വലോസ് പിന്റോയാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. നഗരത്തിലൂടെ നടന്നു പോകുന്നതിനിടയിൽ ഒരു കൈനോട്ടക്കാരിയെ ഫെർണാണ്ട കണ്ടുമുട്ടുകയും സ്ത്രീ പിന്റോയുടെ കൈനോക്കി പ്രവചനം നടത്തുകയായിരുന്നു. (woman dies after fortune teller gives chocolate)

നിങ്ങൾക്ക് ഇനി വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ അവശേഷിച്ചിട്ടുള്ളു എന്നും സ്ത്രീ അവരോട് പറഞ്ഞു. ശേഷം സമ്മാനമായി ഒരു ചേക്ലേറ്റും നൽകി. അതിനുശേഷം വളരെ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ പിന്റോ മരണപ്പെട്ടു. ഈ ചോക്ലേറ്റ് അവൾ കഴിച്ചിരുന്നുവെന്ന് പിന്റോയുടെ കസിൻ ബിയാങ്ക ക്രിസ്റ്റി മാധ്യമങ്ങളോട് പറഞ്ഞു.

Read also: ആപ്പിലാക്കുന്ന ലോൺ ആപ്പുകൾ; അറിഞ്ഞിരിക്കണം ഈ കെണി

മെസേജുകൾ വഴി ഫെർണാണ്ട എല്ലാ വിവരങ്ങളും കുടുംബത്തെ അറിയിച്ചിക്കുന്നുണ്ടായിരുന്നു. ചോക്ലേറ്റ് കഴിച്ചതിനു അവരുടെ ഹൃദയമിടിപ്പ് കൂടിയെന്നും ഛർദ്ദിക്കുകയും, വായിൽ മുഴുവൻ കയ്പ്പുരസം തോന്നിയെന്നു ഫെർണാണ്ടോ പറഞ്ഞിരുന്നു.

പിന്നീട് അവരുടെ കാഴ്ച മങ്ങുകയും വീഴാൻ പോയി എന്നും പിന്റോ പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. തീരെ അവശയായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിൽ കീടനാശിനിയുടേതു പോലുള്ള വിഷാംശം കണ്ടെത്തിയതായി മെഡിക്കൽ റിപ്പോർട്ടു വന്നതോടെയാണ് സംശയം തോന്നി പോലീസിനെ അറിയിച്ചത്.

Story Highlights: woman-dies-after-fortune-teller-gives-chocolate