എറണാകുളത്ത് റെയിൽവേയുടെ നവീകരിച്ച ഡൈനിംഗ് ഹാൾ ഉദ്‌ഘാടനംചെയ്ത് മുതിർന്ന ശുചീകരണ തൊഴിലാളി- കയ്യടിക്കേണ്ട മാറ്റം

November 29, 2023

മാറ്റങ്ങൾ ഈ നൂറ്റാണ്ടിന്റെ ശബ്ദമാണ്. ഒരുപാട് കാര്യങ്ങൾ ചെറിയ ചില തീരുമാനങ്ങൾ, മാറ്റങ്ങൾകൊണ്ട് സംവേദനം ചെയ്യാൻ സാധിക്കും. അത്തരത്തിൽ ഒന്നാണ് സതേൺ റെയിൽവേ അവരുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. എറണാകുളത്ത് റെയിൽവേയുടെ നവീകരിച്ച ഡൈനിംഗ് ഹാൾ ഒരുങ്ങിക്കിയിരിക്കുകയാണ്. നവീകരണമല്ല, അതിന്റെ ഉദ്‌ഘാടനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. (dining hall was inaugurated by the senior most cleaning staff)

റെയിൽവേയിലെ മുതിർന്ന ശുചീകരണ തൊഴിലാളിയായ സ്ത്രീയാണ് ഡൈനിംഗ് ഹാളിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. ഈ മാറ്റത്തിന് കയ്യടി ഉയരുകയാണ്. വളരെയധികം സന്തോഷത്തോടെയാണ് മുതിർന്ന ജീവനക്കാരി കേരളാ സാരി ഉടുത്ത്, നിറചിരിയോടെ നാടമുറിച്ച് ഉദ്‌ഘാടനം നിർവഹിക്കുന്നത്. കയ്യടിയോടെ ഉയർന്ന ഉദ്യോഗസ്ഥരും സഹപ്രവർത്തകരും സന്നിഹിതരായിരുന്നു.

Read also: യാത്രയ്ക്കിടെ കുഞ്ഞിന് വിറയൽ, പിന്നാലെ പനിയും ഫിറ്റ്‌സും; നിർത്താതെ ആശുപത്രിയിലേക്ക് കുതിച്ച് ബസ്- ഇവർ കട്ടപ്പനയിലെ ഹീറോസ്!

ഉദഘാടനചിത്രങ്ങൾ ‘തിരിവനന്തപുരം ഡിവിഷൻ, സതേൺ റെയിൽവേ’ എന്ന പേരിലുള്ള പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. എറണാകുളത്ത് പുതുതായി നവീകരിച്ച ഡൈനിംഗ് ഹാൾ റണ്ണിംഗ് സ്റ്റാഫുകൾക്ക് സുരക്ഷിതവും കൃത്യസമയത്തുള്ളതുമായ ട്രെയിൻ സർവീസുകൾ ഉറപ്പാക്കി പ്രവർത്തനം ആരംഭിച്ചു. സ്റ്റേഷനിലെ ഏറ്റവും മുതിർന്ന ശുചീകരണ തൊഴിലാളിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

Story highlights- The newly renovated dining hall was inaugurated by the senior most cleaning staff of Indian Railway