അഗ്നിപർവത കുന്നിന് മുകളിൽ നൂറ്റാണ്ടുകളുടെ തലയെടുപ്പോടെ നിൽക്കുന്ന ചാപ്പൽ!

November 23, 2023

ലെ പുയ്-എൻ-വെലേ ഗ്രാമത്തിന്റെ വടക്ക് ഐഗ്വിൽഹെയിലെ ഫ്രഞ്ച് കമ്മ്യൂണിൽ സ്ഥിതി ചെയ്യുന്ന സെന്റ്-മൈക്കൽ ഡി ഐഗ്വിൽഹെയുടെ ചാപ്പൽ അത് നിലനിൽക്കുന്ന സ്ഥലത്തിന്റെ പേരിൽ ശ്രദ്ധേയമായ ഒന്നാണ്. 82 മീറ്റർ ഉയരമുള്ള അഗ്നിപർവ്വത കുന്നിൻ മുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രപരമായ റോമനെസ്ക് കത്തോലിക്കാ ചാപ്പലുകളിൽ ഒന്നായ മൈക്കൽ ഡി ഐഗ്വിൽഹെ ഒരുപാട് ചരിത്രവിശേഷണങ്ങൾ പേറുന്ന ഒന്നാണ്.(THE CHAPEL ON TOP OF A VOLCANIC ROCK).

സാൻ മിഷേലിനായി സമർപ്പിച്ചിരിക്കുന്ന ഈ ചാപ്പൽ 950-ൽ സാന്റിയാഗോ ഡി കമ്പോസ്റ്റേലയിലേക്കുള്ള യാത്രാമധ്യേ ആദ്യത്തെ തീർത്ഥാടകരിൽ ഒരാൾ വന്നതാണെന്ന വിശ്വസിക്കപ്പെടുന്ന ഇടംകൂടിയാണ്. 962-ൽ ബിഷപ്പ് ഗോട്ടെസ്‌കാൽകോയാണ് പള്ളിയുടെ നിർമ്മാണത്തിന് തുടക്കമിട്ടത്.

സാൻ മിഷേൽ ഡി ഐഗുയിൽഹെയുടെ സങ്കേതം ആത്മീയത ഏറ്റവും തീവ്രത ഉൾകൊള്ളുന്ന ഇടമാണ്. പാറയിൽ കൊത്തിയെടുത്ത 269 പടികൾ വഴിയാണ് ഇവിടേക്ക് എത്തിച്ചേരാൻ സാധിക്കുക. പാത നിങ്ങളെ അങ്ങേയറ്റം തളർത്തുന്ന തരത്തിലുള്ളതാണ്, പക്ഷേ വിശ്രമിക്കാനുള്ള സ്ഥലങ്ങളും കാലാകാലങ്ങളിൽ ഇരിക്കാൻ ഒരുക്കിയ കല്ല് ബെഞ്ചുകളും വഴിയിലുടനീളമുണ്ട്. പുയ്-എൻ-വെലേയുടെ മുഴുവൻ ഭൂപ്രകൃതിയുടെയും ഭംഗി ഇവിടെനിന്നും കാണാൻ കഴിയുമെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇവിടെ എത്തുമ്പോൾ പോളിഗ്നാക്കിന്റെ കോട്ടയും കന്യാമറിയത്തിന്റെ പ്രതിമയുള്ള നോട്ട്-ഡാം ഡി ഫ്രാൻസിലെ പള്ളിയും ലാവോട്ടെ കോട്ടയും നിലകൊള്ളുന്നത് കാണാം.

Read also: ‘ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഹോട്ടൽ’; പാഴായി കിടന്ന ഭൂമിയിൽ ഉയർന്നു വന്ന അത്ഭുതം!

പന്ത്രണ്ടാം നൂറ്റാണ്ടിൽ, ഈ പ്രദേശം ധാരാളം തീർഥാടകരെ സ്വാഗതം ചെയ്തിരുന്നു. അതിനുശേഷം പാറയുടെ മുകളിൽ ലഭ്യമായ മുഴുവൻ സ്ഥലവും ഉപയോഗിച്ച് ചാപ്പൽ വിപുലീകരിക്കുകയും ചെയ്തു. 1955-ൽ പുരാവസ്തു ഗവേഷകർ ഒരു യഥാർത്ഥ നിധി കണ്ടെത്തി – ഇന്ന് പ്രദർശിപ്പിച്ചിരിക്കുന്നതും ഇരുമ്പ് വേലി കൊണ്ട് നന്നായി സംരക്ഷിക്കപ്പെടുന്നതുമായ വിശുദ്ധ വസ്തുക്കളുടെ ഒരു പരമ്പര. ഈ ചാപ്പൽ ഒഴിവാക്കാനാവാത്ത ഒരു ലക്ഷ്യസ്ഥാനമാണ്.

Story highlights- THE CHAPEL ON TOP OF A VOLCANIC ROCK