സ്വന്തം നാട്ടിൽ വീട് വാങ്ങാൻ വേണ്ടത് വൻതുക; പകരം, ക്രൂയിസ് കപ്പലിൽ അപ്പാർട്മെന്റ് വാങ്ങി യുവാവ്

December 11, 2023

ഇന്ത്യയിൽ പൊതുവെ എല്ലാവരും അവരുടെ ആജീവനാന്ത സമ്പാദ്യം നിക്ഷേപിക്കുന്നത് വീടുകളിലാണ്. കാലങ്ങളോളം സ്വന്തമായുള്ള വീട്ടിൽ നിക്ഷേപം നടത്താൻ ആളുകൾ ജോലി ചെയ്യുന്നു. എന്നാൽ വിദേശത്ത് മിക്കവാറും ആളുകൾ കുറച്ചുകൂടി പ്രാവർത്തികമായി ചിന്തിക്കുന്നവരാണ്. അവർ ജോലി, സമ്പാധ്യംണ്,സുരക്ഷിതത്വം എന്നിവയൊക്കെ നോക്കിയാണ് ജീവിക്കുന്നത്. അതിനാൽ ഭീമൻ തുകയൊക്കെ വീടിനായി മുടക്കുന്നത് ചുരുക്കവുമാണ്. അത്തരത്തിൽ വീടിനു പകരം രസകരമായ ഒരു താമസസ്ഥലം കണ്ടെത്തിയിരിക്കുകയാണ് സാന്റിയാഗോ സ്വദേശിയായ യുവാവ്. വീടിന് പകരം കപ്പലിൽ അപ്പാർട്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ് ഇദ്ദേഹം.

28 കാരനായ ഓസ്റ്റിൻ വെൽസ്, 20 ഡൈനിംഗ് റെസ്റ്റോറന്റ്, ബാർ ഓപ്ഷനുകൾ, ഒരു മൈക്രോ ബ്രൂവറി, 10,000ലധികം പുസ്തകങ്ങളുള്ള ലൈബ്രറി, സിനിമാ തിയേറ്റർ, മൂന്ന് സ്വിമ്മിംഗ് പൂളുകൾ, ജിം, ആർട്ട് സ്റ്റുഡിയോ, കൂടാതെ ഒരു ഓൺ-ബോർഡ് ഡോക്ടർ എന്നിവയുള്ള ഒരു ക്രൂയിസിൽ ജീവിക്കാനുള്ള രസകരമായ തീരുമാനമെടുത്തു. ഇത്രയുമൊക്കെയുള്ളപ്പോൾ നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്നതിനേക്കാൾ ചെലവേറിയതായിരിക്കുമെന്ന് എല്ലാവര്ക്കും തോന്നാം. എന്നാൽ തെറ്റി.

മെറ്റയിൽ ജോലി ചെയ്യാൻ തയ്യാറായതിന് ശേഷം വെൽസ് ഏകദേശം മൂന്നര വർഷത്തേക്ക് ലോകമെമ്പാടുമുള്ള രാജ്യങ്ങളെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം, മെറ്റയിൽ വർക്ക് ഫ്രം ഹോം ആണ് ഓസ്റ്റിൻ വെൽസിന്. 2025-ൽ പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ക്രൂയിസ് റോം, നേപ്പിൾസ്, വെനീസ്, സ്ലോവേനിയ, ക്രൊയേഷ്യ, ഗ്രീസ്, തുർക്കി എന്നിവിടങ്ങൾ സന്ദർശിക്കുമെന്ന് പറയുന്നു.

28 വയസ്സുള്ള യുവാവിന്, മെറ്റയുടെ ഓഗ്‌മെന്റഡ്, വെർച്വൽ റിയാലിറ്റി ഡിവിഷനിലെ ജോലി പൂർണ്ണമായും വർക്ക് ഫ്രം ഹോം ആണ്. അതായത് ഓഫീസിലെ മിഡ്‌വീക്ക് മീറ്റിംഗുകളില്ലാതെ ഓഫീസിൽ ചെല്ലേണ്ട ആവശ്യമില്ല. റെസിഡൻഷ്യൽ ആഡംബര ക്രൂയിസ് കപ്പലായ എംവി നരേറ്റീവിലെ വെൽസിന്റെ സ്റ്റുഡിയോ അപ്പാർട്ട്‌മെന്റ് 12 വർഷത്തെ പാട്ടത്തിന് ആണ് യുവാവ് സ്വന്തമാക്കിയത്.

500 സ്വകാര്യ മുറികളും അപ്പാർട്ടുമെന്റുകളും അടങ്ങുന്ന ഒരു മെഗാ ക്രൂയിസ് കപ്പലിലാണ് 28-കാരൻ 12 വർഷത്തെ പാട്ടത്തിന് അപ്പാർട്മെന്റ്റ് വാങ്ങിയത്.ഓസ്റ്റിൻ സ്വന്തമാക്കിയ 237 ചതുരശ്ര അടി മുറിയിൽ മടക്കാവുന്ന കിടക്ക, കലവറ, മേശ, പ്രത്യേക ഷവർ റൂം എന്നിവ ഉണ്ടായിരിക്കും.

Read also: അവയവദാതാക്കൾക്കും സ്വീകർത്താക്കൾക്കുമായുള്ള ട്രാന്‍സ്പ്ലാന്റ് ഗെയിംസിന് വേദിയായി കൊച്ചി

‘ഒരു ഫ്ലോട്ടിംഗ് അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിന്ന് ജോലി ചെയ്യുന്നതും ജീവിക്കുന്നതും പരിഗണിക്കുന്നത് പോലും ഇതാദ്യമായാണ്.’ഓസ്റ്റിൻ പറയുന്നു. ഓസ്റ്റിൻ മറ്റ് 1,000 താമസക്കാരുമായാണ് കപ്പലിൽ താമസം ആരംഭിക്കുക. ഈ ലൈവ്-ഇൻ യാത്രക്കാർക്ക് അപ്പാർട്ട്‌മെന്റുകൾ വാടകയ്‌ക്ക് നൽകാനുള്ള അവസരവും ഉണ്ട്.

Story highlights- Man bought apartment on cruise ship