കാഴ്ചകളുടെ കലവറയുമായി അമ്പരപ്പിച്ച് മോണ്ട് സെന്റ്- മിഷേൽ; ചരിത്രമുറങ്ങുന്ന വഴികളിലൂടെ

December 2, 2023

യാത്രകളെ പ്രണയിക്കുന്നവർ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ് ആയിരത്തിലധികം വർഷത്തെ ചരിത്രമുള്ള മോണ്ട് സെന്റ്- മിഷേൽ ദേവാലയം. ഫ്രാൻസിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് മോണ്ട് സെന്റ്- മിഷേൽ ദേവാലയം. പ്രതിവർഷം 25 ദശലക്ഷം സന്ദർശകർ ഇവിടേക്ക് എത്താറുണ്ട്. ഓരോ സഞ്ചാരിയെയും പുരാതനമായ ഈ ആരാധനാലയം ഒട്ടേറെ കാഴ്ചകൾകൊണ്ട് അത്ഭുതപ്പെടുത്തുന്നു.

പാരീസിൽ നിന്ന് മോണ്ട് സെന്റ്- മിഷേലിലേക്ക് ഒരു ദിവസത്തെ യാത്ര സാധിക്കുമെങ്കിലും ദീർഘദൂരമുള്ളതുകൊണ്ട് ഒരു രാത്രിയെങ്കിലും താങ്ങാൻ സാധിക്കുന്ന പോലെയാണ് എല്ലാവരും ഇങ്ങോട്ടേയ്ക്ക് യാത്ര പോകുന്നത്. ഇവിടേക്ക് ആളുകളെ ഏറ്റവുമധികം ആകർഷിക്കുന്നത് വേലിയേറ്റ സമയത്തും, വേലിയിറക്ക സമയത്തുമുള്ള അനുഭവത്തിനാണ്. വേലിയേറ്റ സമയത്ത് വെള്ളം ഈ പ്രദേശത്ത് ഓളപ്പരപ്പുകളാൽ ഒഴുകിയെത്തും. വേലിയിറക്കത്തിന് ഒരു മണൽകൂനയിൽ സ്ഥിതി ചെയ്യുന്നതായും കാണാം. ആ സമയം നിങ്ങൾക്ക് മണൽക്കൂനയിലൂടെ നടക്കാം.

യഥാർത്ഥത്തിൽ മോണ്ട് സെന്റ്- മിഷേൽ വിനോദസഞ്ചാരത്തിനായി ഒരുക്കിയ ദ്വീപല്ല. ആരാധനാലയത്തിലെ സന്യാസിമാരും കന്യാസ്ത്രീകളും ഉൾപ്പെടെ 44 പേർ ഇവിടെ സ്ഥിര താമസമുണ്ട്. അതുകൊണ്ടുതന്നെ മതപരമായ ചടങ്ങുകളിൽ പൗരന്മാരുടെ ഫോട്ടോ എടുക്കരുത് എന്ന് ഇവിടെ കർശന നിർദേശവുമുണ്ട്. ചുറ്റും കെട്ടിടങ്ങൾ നിറഞ്ഞ ഈ പ്രദേശത്ത് ഏറ്റവും നടുവിൽ മുകളിലായാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. മോണ്ട് സെന്റ്- മിഷേൽലിലേക്കുള്ള കയറ്റം അല്പം പ്രയാസകരമാണ്. മുകളിലേക്കുള്ള പാത കുത്തനെയുള്ളതും ഇടുങ്ങിയതുമാണ്.

Read also: കൊളസ്‌ട്രോളും രക്തസമ്മർദ്ദവും നിയന്ത്രിക്കാം; സബർജെല്ലി ‘സബാഷ്..’!

ഈ ദ്വീപിലേക്കുള്ള പ്രവേശനം സൗജന്യമാണ് എന്നതാണ് സഞ്ചാരികളെ ഏറ്റവുമധികം ആകർഷിക്കുന്നത്. ആരാധനാലയമെങ്കിലും കാഴ്ചകൾ ധാരാളമാണ്. മ്യൂസിയങ്ങൾ, പള്ളികൾ എന്നിങ്ങനെ ഒട്ടേറെ കാഴ്ചകൾ ഇവിടുണ്ട്.

Story highlights- Mont Saint-Michel Specialities