സമ്മർദ്ദം മുതൽ തൈറോയ്ഡ് വരെ -അകാലനരയുടെ കാരണങ്ങൾ

December 26, 2023

കൗമാരത്തിലും, യൗവ്വനത്തിലുമായി ഒന്നോ രണ്ടോ നരച്ച മുടി കണ്ടാൽ തന്നെ എല്ലാവരുടെയും ആത്മവിശ്വാസം ചോരും. കാരണം പ്രായമേറുന്നതിന്റെ അടയാളമായാണ് നരയെ കണക്കാക്കുന്നത്. തലയിൽ കാണപ്പെടുന്നത് ഒരു നരച്ച മുടി ആണെങ്കിൽ കൂടി അത് വല്ലാത്ത ആകുലതയാണ് സമ്മാനിക്കുന്നത്. ഇങ്ങനെ ചെറുപ്പത്തിൽ തന്നെ തല നരയ്ക്കുന്നതിനു പിന്നിൽ ഒന്നിലധികം കാരണങ്ങളുണ്ട്.

ജനിതകപരമായ കാര്യങ്ങളാണ് ഒന്നാമത്തേത്. മാതാപിതാക്കളിൽ ചെറുപ്പത്തിൽ തന്നെ നരക്കുന്ന പ്രവണതയുണ്ടെങ്കിൽ തീർച്ചയായും ജീനുകളിലൂടെ മക്കളിലേക്ക് അതെത്തും. പാരമ്പര്യമായി ലഭിക്കുന്ന ഈ നര, സ്വാഭാവികമാണ്. അതിനെ പ്രതിരോധിക്കാൻ മാർഗമില്ല. പകരം, മുടി കറുപ്പിക്കുന്നതാവും ഉത്തമം.

മാനസിക സമ്മർദ്ദം സ്വാഭാവികമായും മുടി നരയ്ക്കുന്നതിലേക്ക് നയിക്കും. സമ്മർദ്ദത്തെ തുടർന്ന് മുടിയുടെ ആരോഗ്യം മോശമാകും. ഇത് മുടിയുടെ നിറം മാറുന്നതിലേക്ക് നയിക്കും.

തൈറോയിഡുള്ള ആളുകൾക്ക് പൊതുവെ നര ഒരു രോഗലക്ഷണമായി പറയാം. ഹൈപ്പർ തൈറോയ്ഡിസവും, ഹൈപ്പോ തൈറോയ്ഡിസവും ഉള്ളവർക്ക് നരയ്ക്കുന്നത് കാണാം.

Read also: ബോക്സ്‌ ഓഫീസ് കീഴടക്കി ‘സലാർ’- ചിത്രത്തിലെ ഗാനം ശ്രദ്ധനേടുന്നു

പുകവലി നിങ്ങളുടെ മുടിയെ കാര്യമായി ബാധിക്കും. പുകവലിക്കുന്നവരുടെ മുടി വളരെ വേഗം ചെറുപ്പത്തിൽ തന്നെ നരച്ച് തുടങ്ങും. രോഗപ്രതിരോധ ശേഷി കുറയുന്നതും നരയിലേക്ക് നയിക്കാം.

Story highlights- premature grey hair reasons