മസ്തിഷ്‌ക ആരോഗ്യത്തിലും ശ്രദ്ധ ആവശ്യമാണ്; ഒഴിവാക്കേണ്ടതും ശീലമാകേണ്ടതും..

January 26, 2024

തലച്ചോറിന് വിശ്രമം ലഭിച്ചില്ലെങ്കിൽ ശരീരത്തിന്റെ താളം തന്നെ തെറ്റും. അതുകൊണ്ടാണ് ഉറക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് പറയുന്നത്. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് തലച്ചോറിന്റെ ഉണർവ്വ്. എത്രയധികം ബ്രെയിൻ പവർ അധികമായുണ്ടോ അത്രത്തോളം മികച്ച പ്രകടനം നിങ്ങൾക്ക് ജോലിയിലും ജീവിതത്തിലും പ്രകടിപ്പിക്കാൻ സാധിക്കും. അതുകൊണ്ട് മസ്തിഷ ഉണർവ്വിന് ചില ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്.

നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനത്തിൽ നിങ്ങളുടെ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആദ്യം തന്നെ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുന്നതരത്തിലുള്ള ആഹാരങ്ങൾ നിയന്ത്രിക്കണം. അല്ലെങ്കിൽ അത് തലച്ചോറിന്റെ പ്രവർത്തനത്തെ നേരിട്ട് ബാധിക്കും.അതുപോലെ മസ്തിഷ്‌കം 60% കൊഴുപ്പ് നിറഞ്ഞതാണ്. കൊഴുപ്പ് കുറഞ്ഞ ഭക്ഷണരീതികൾ മസ്തിഷ്ക പ്രവർത്തനത്തെ തടസ്സപ്പെടുത്തും.

മത്തി, സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും, കാരണം അവയിൽ ഉയർന്ന അളവിൽ ഒമേഗ 3 അവശ്യ ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്ന ഡിഎച്ച്എ ഉണ്ട്. തലച്ചോറിന്റെ വികാസവും ഓർമ്മശക്തിയുമൊക്കെ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഗർഭകാലത്ത് അമ്മമാരിൽ നിന്ന് ഒമേഗ -3 കാര്യമായി ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് നാഡി, കാഴ്ച പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്ന് പഠനങ്ങൾ പറയാറുണ്ട്. അതുകൊണ്ട് ഫാറ്റി ആസിഡുകൾ അടങ്ങിയ ആഹാരങ്ങൾ കഴിക്കേണ്ടതുണ്ട്.

Read also:ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ആംഗ്യഭാഷയിൽ ദേശീയഗാനം ആലപിച്ച് അമിതാഭ് ബച്ചൻ- വിഡിയോ

മുട്ടയുടെ മഞ്ഞക്കരു കോളിൻ സമ്പുഷ്ടമാണ്. ഇത് വിറ്റാമിനുകൾ ധാരാളമുള്ള ഒന്നാണ്. മസ്തിഷ്ക പ്രവർത്തനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് കോളിൻ. തലച്ചോറിന്റെ പ്രവർത്തനത്തിൽ വെളിച്ചെണ്ണയുടെ പങ്ക് വളരെ വലുതാണ്. അൽഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് വെളിച്ചെണ്ണ സഹായിക്കുന്നുവെന്നു പഠനങ്ങളിൽ വ്യക്തമായതാണ്.പഠനങ്ങളിൽ വ്യക്തമായതാണ്.

Story highlights- food for brain power