പശുക്കൾ കൂട്ടമായി ചത്ത സംഭവം; കുട്ടികർഷകർക്ക് കൈത്താങ്ങാകാൻ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും

January 2, 2024

തൊടുപുഴ വെള്ളിയാമറ്റത് കുട്ടിക്കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം വലിയ രീതിയിൽ മാധ്യമ ശ്രദ്ധനേടുകയാണ്. ഇതിലൂടെ ജയറാമിന് പിന്നാലെ കൂടുതൽ സിനിമാതാരങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. കുട്ടിക്കർഷകർക്ക് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും എത്തി. മമ്മൂട്ടി ഒരു ലക്ഷം രൂപയും. പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകും. നടൻ ജയറാമിനെ ഫോണിൽ വിളിച്ചാണ് ഇരുവരും സഹായം പ്രഖ്യാപിച്ചത്.

അതേസമയം, 13 പശുക്കളാണ് ചത്തത്. കുട്ടികളായ ജോര്‍ജുകുട്ടിയുടെയും മാത്യുവിന്റെയും പശുക്കളായിരുന്നു. കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്നാണ് പശുക്കള്‍ ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയില്‍ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണ് ഇവരുടേത്.

കുട്ടികളുടെ വീട് മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും സന്ദര്‍ശിച്ചു. ഇവര്‍ക്ക് എല്ലാ വിധ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ മില്‍മ 45000 രൂപ നല്‍കും. പശുക്കള്‍ക്ക് ഒരു മാസത്തേക്കുള്ള കാലിത്തീറ്റ സൗജന്യമായി നല്‍കും. അഞ്ച് പശുക്കളെയും ക്ഷീര വകുപ്പ് കുട്ടികള്‍ക്ക് കൈമാറും.

അതേസമയം, നടൻ ജയറാമാണ് കുട്ടികൾക്ക് സഹായവുമായി ആദ്യം രംഗത്തെത്തിയത്. റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് മാറ്റിവെച്ച് ആ തുകയാണ് നടൻ കുട്ടികർഷകർക്ക് നൽകിയത്. കുട്ടികളെ നേരിട്ട് കണ്ടാണ് തുക കൈമാറിയത്. അഞ്ച് ലക്ഷം രൂപ കുട്ടികള്‍ക്ക് ജയറാം ധനസഹായമായി നല്‍കി.

Read also: പുതുവത്സര രാവില്‍ സ്വകാര്യ പെട്രോള്‍ പമ്പുകള്‍ അടച്ചിടും; ആശ്വാസമായി കെഎസ്ആര്‍ടിസി യാത്ര ഫ്യൂവല്‍സ്‌

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് പുതിയ പശുക്കളെ വില കുറവില്‍ വാങ്ങാന്‍ സഹായിക്കാമെന്നും കൂടെ വരാമെന്നും ജയറാം കുട്ടിക്കര്‍ഷകരായ ജോര്‍ജിനും മാത്യുവിനും വാക്ക് നല്‍കി.

Story highlights- Mammootty and Prithviraj support teenage farmers in Thodupuzha