മികച്ച സംവിധായകനും നടനും സഹനടനുമെല്ലാം ഒറ്റചിത്രത്തിൽ; ഗോൾഡൻ ഗ്ലോബ്സിൽ പ്രധാന പുരസ്കാരങ്ങൾ ഓപ്പൻഹെയ്മറിന്

January 8, 2024

ക്രിസ്റ്റഫർ നോളന്റെ ഓപ്പൻഹൈമറും എമ്മ സ്റ്റോൺ അഭിനയിച്ച പുവർ തിംഗ്‌സും 81-ാമത് വാർഷിക ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച വിജയം നേടിയിരിക്കുകയാണ്. നാടക, സംഗീത വിഭാഗങ്ങളിലെ മികച്ച ചിത്രത്തിനുള്ള ബഹുമതികൾ ഇരുചിത്രങ്ങളും യഥാക്രമം നേടി. ഒമ്പത് നോമിനേഷനുകളുള്ള ഗ്രെറ്റ ഗെർവിഗിന്റെ ബാർബിക്ക് രണ്ട് ട്രോഫികൾ നേടാൻ കഴിഞ്ഞു. തിങ്കളാഴ്ച ലോസ് ഏഞ്ചൽസിലെ ബെവർലി ഹിൽട്ടണിൽ നടന്ന അവാർഡ് ഷോയിൽ സിനിമകളിലെ വിവിധ വിഭാഗങ്ങളിലെ വിജയികളായവരെ നോക്കാം.

ഓപ്പൻഹൈമറാണ് പുരസ്‌കാര വേദിയിൽ തിളക്കമാർന്ന വിജയം നേടിയത്. മികച്ച സംവിധായകൻ, മികച്ച ചിത്രം, നടൻ, സഹനടൻ, ഒറിജിനൽ സ്കോർ എന്നീ പുരസ്കാരങ്ങളൊക്കെ ഓപ്പൻഹെയ്മർ സ്വന്തമാക്കി. ഓപ്പൻഹെയ്മറാണ് മികച്ച ചിത്രം. ഓപ്പൻഹെയ്മറിലൂടെ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനായി. ഓപ്പൻഹെയ്മറുടെ വേഷത്തിലെത്തിയ കിലിയൻ മർഫി മികച്ച നടനായും ലൂയിസ് സ്ട്രോസ് ആയി അഭിനയിച്ച റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലൂടെത്തന്നെ ലുഡ്വിഗ് ഗൊരാൻസനാണ് ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം.

Read also: വേദിയിൽ തെന്നിവീണ് മത്സരാർഥി, മൈക്കില്‍ നിന്നും ഷോക്ക്; ഒപ്പന വേദിയുടെ രസം കെടുത്തിയ മണിക്കൂറുകൾ

ഓപ്പൻഹൈമർ എന്ന ജീവചരിത്ര ത്രില്ലറിലൂടെ മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് നേടിയ ക്രിസ്റ്റഫർ നോളന്റെ സംവിധാന മികവ് വീണ്ടും അംഗീകരിക്കപ്പെട്ടു. അനാട്ടമി ഓഫ് എ ഫാൾ, ദി സോൺ ഓഫ് ഇന്ററസ്റ്റ്, മാസ്ട്രോ തുടങ്ങിയ സിനിമകളെ പിന്തള്ളി ഈ ചിത്രം മികച്ച ചലച്ചിത്ര നാടകത്തിനുള്ള അവാർഡും നേടി.

Story highlights- Oppenheimer dominates the golden globe awards night