കറ്റാർവാഴ മുതൽ തുളസിയില വരെ; കൊതുക് കടിച്ച പാടും അലർജിയും എളുപ്പത്തിൽ നീക്കം ചെയ്യാം

January 6, 2024

രണ്ടുദിവസത്തിൽ കനത്ത മഴ കേരളമെങ്ങും ലഭിച്ചതോടെ കൊതുകുകളും തലപൊക്കി. രാത്രിയിൽ ഉറക്കത്തിലെല്ലാം കൊതുക് കടിച്ച് ശരീരമാസകളും ചുവന്നുതിണിർത്ത പാടുകൾ വരുന്നത് അസഹനീയമാണ്. അസുഖങ്ങൾ വരുമെന്ന പേടിക്കൊപ്പമാണ് ഇതും. കൊതുകുകടി ഒഴിവാക്കാൻ വലിയ പ്രയാസമാണ്. കാരണം ഒരു ചെറിയ പഴുതിൽ കൂടി പോലും എത്ര ശ്രദ്ധിച്ചാലും കൊതുക് കയറും.

അതുകൊണ്ട് ശ്രദ്ധിയ്ക്കേണ്ടത്, കൊതുകുകടിയിൽ നിന്നും എങ്ങനെ മോചനം നേടാം എന്നതാണ്. എന്നിട്ടും സാധിച്ചില്ലെങ്കിൽ വളരെ ഫലപ്രദമായി പ്രകൃതിദത്തമായി ഈ അലർജിയും തട്ടിപ്പുകളും നീക്കം ചെയ്യാം.

Read also: ഈന്തപ്പഴം- ഒരുപാട് പ്രശ്നങ്ങൾക്ക് ഒരൊറ്റ പ്രതിവിധി

കൊതുക് കടിച്ച ഭാഗത്ത് അൽപസമയം ഐസ് ക്യൂബ് വെയ്ക്കാം. നല്ല ആശ്വാസം ലഭിക്കും. കറ്റാർവാഴയുടെ നീര് വളരെ പ്രയോജനപ്രദമാണ്. കൊതുക് കടിച്ച ഭാഗത്ത് പുരട്ടി കൊടുത്താൽ മതി. തുളസിയില വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം ആ നീരിൽ പഞ്ഞി മുക്കി തടിപ്പുള്ള ഭാഗത്ത് വെയ്ക്കാം. അല്ലെങ്കിൽ ഒരു സവാളയുടെ കഷ്ണം ആ ഭാഗത്ത് വെച്ചാലും മതി.

Story highlights- remedies for mosquito bites