ലോകത്തിന്റെ നെറുകയിൽ നിന്നും ഒരു 360 ഡിഗ്രി കാഴ്ച ; അമ്പരപ്പിക്കുന്ന എവറസ്റ്റ് കൊടുമുടിയുടെ ദൃശ്യം

February 3, 2024

എവറസ്റ്റ് കൊടുമുടിയുടെ 360-ഡിഗ്രി ക്യാമറ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ലോകത്തിൻ്റെ നെറുകയിൽ നിന്നുള്ള ഒരു വെർച്വൽ യാത്രയാണ് ഈ ദൃശ്യം സമ്മാനിക്കുന്നത്. അമ്പരപ്പിക്കുന്ന ഒരു അനുഭവമാണ് കാഴ്ചക്കാർക്ക് ലഭിക്കുക. പർവതത്തിൻ്റെ ഗാംഭീര്യം കൊണ്ട് വിസ്മയിപ്പിക്കുകയും പർവതാരോഹകർ അഭിമുഖീകരിക്കുന്ന കഠിനമായ യാഥാർത്ഥ്യങ്ങൾ നേരിട്ട് കാണാനും ഇത് സഹായിക്കുന്നു.

വിദഗ്ദ്ധരായ പർവതാരോഹകരുടെ സംഘമാണ് ഈ ദൃശ്യം പകർത്തിയിരിക്കുന്നത്. കാലങ്ങളായി എവറസ്റ്റ് കൊടുമുടിയുടെ ദൃശ്യങ്ങളും യാത്രാനുഭവങ്ങളും ശ്രദ്ധനേടാറുണ്ടെങ്കിലും 360 ഡിഗ്രിയിലുള്ള ദൃശ്യം വേറിട്ടുതന്നെ നിൽക്കുന്നതാണ്. എവറസ്റ്റിന്റെ ഭൂപ്രകൃതിയിലേക്കും വിപുലമായ ഒരു കാഴ്ച നൽകുന്നുണ്ട് ഈ ദൃശ്യം. കാലങ്ങളായി സാഹസികതയുടെയും വെല്ലുവിളികളുടെയും പര്യായമായി നിലകൊള്ളുന്ന എവറസ്റ്റ് കൊടുമുടി നേരിട്ട് കണ്ട അനുഭൂതി കാഴ്‌ചക്കാർക്ക് പകരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ @aelzarka പങ്കിട്ട വിഡിയോവളരെ വേഗത്തിലാണ് ലൈക്കുകളും ഷെയറുകളും നേടി പ്രചരിച്ചത്. ഉയർന്ന ഹിമാലയത്തിന്റെ ഏറ്റവും മുകളിൽ നിൽക്കുമ്പോൾ കാഴ്ചക്കാർ കമന്റ് സെക്ഷനിൽ അത്ഭുതവും ഭയവും പ്രകടിപ്പിക്കുന്നുണ്ട്.

Read also: മാനന്തവാടിയെ ഭീതിയിലാക്കിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു; സംഭവം ബന്ദിപ്പൂരിൽ എത്തിച്ച ശേഷം

360-ഡിഗ്രി ക്യാമറ വിജയകരമായി വിന്യസിച്ച ടീമിന് അഭിനന്ദനങ്ങളും അറിയിച്ചു. അതേസമയം, അമ്പരപ്പിനൊപ്പം, ഈ ഉയരങ്ങളിൽ പർവതാരോഹകർ നേരിടുന്ന അപകടങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ചർച്ചകളും ഈ ദൃശ്യങ്ങൾ വീണ്ടും സജീവമാക്കി. പർവതത്തിൻ്റെ ഉയരത്തിൻ്റെ വ്യാപ്തിയും പ്രവചനാതീതമായ കാലാവസ്ഥയും ആളുകൾ ചർച്ച ചെയ്യുകയാണ്.

Story highlights- 360 degree camera view of mount everest