പർവതത്തിന്റെ വശത്ത് നിന്നും മുളച്ചുവന്നതുപോലെ ഒരു വീട്; ലോകത്തിലെ ഏകാന്തമായ ഈ വീടിനുണ്ട് ഒരു കഥ പറയാൻ!

February 22, 2024

പാറക്കെട്ടുകൾ നിറഞ്ഞ ഒരു പർവതത്തിൻ്റെ വശത്ത് ഒറ്റപ്പെട്ട ഒരു വീട്ടിൽ താമസിക്കുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? ഏകദേശം 100 വർഷം മുമ്പ് ഒന്നാം ലോകമഹായുദ്ധസമയത്ത്, ഇറ്റലിയിലെ ഡോളോമൈറ്റ് പർവതനിരകളിലെ മോണ്ടെ ക്രിസ്റ്റല്ലോയിൽ അങ്ങനെ ഒരു വീട് നിർമ്മിക്കപ്പെട്ടിരുന്നു. ‘ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്’ എന്ന് അറിയപ്പെടുന്ന ഇത് ഒരു നഗരത്തിൽ ചിന്തിക്കാൻ കഴിയുന്ന എല്ലാ ശബ്ദങ്ങളിൽ നിന്നും ജനക്കൂട്ടത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെട്ടതാണ്.

ബഫാ ഡി പെരേരോ എന്ന ഈ വീടിൻ്റെ പേര് പോലെ, സമുദ്രനിരപ്പിൽ നിന്ന് 9,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചാരിക്കിടക്കുന്ന ഡോളമൈറ്റ് പർവതനിരകൾക്കിടയിൽ നിർമ്മിച്ച ഇതിൻ്റെ നിലനിൽപ്പ് വളരെ സവിശേഷമാണ്. പർവതനിരകളുടെ പാറക്കെട്ടിൻ്റെ വശത്താണ് വീട് സ്ഥിതി ചെയ്യുന്നത്.

ഇപ്പോൾ ഈ വീടിന് ചരിഞ്ഞ മേൽക്കൂരയും ഇഷ്ടിക ചുവരുകളും ഫ്രെയിം ചെയ്ത നാല് ജനാലകളും വീടിനുള്ളിൽ വെള്ള മരക്കസേരകളുമുണ്ട്. മൊത്തത്തിലുള്ള ഘടന ശരിക്കും പ്രശംസനീയമാണ്, ഇത്തരമൊരു ആളൊഴിഞ്ഞ സ്ഥലത്ത് അവിശ്വസനീയമായ ഒരു ഘടനനിർമിച്ചതിന് പിന്നിലെ ബുദ്ധിയെയും കഴിവിനെയും പ്രശംസിക്കാതെ വയ്യ. പ്രത്യേകിച്ച് ഇത്രയും ഉയരത്തിൽ മലമുകളിൽ. ഇവിടേക്ക് എത്തിച്ചേരാനാണ് പ്രയാസം. അതിനാൽ താനെൻയാണ് ഇങ്ങനെ ഏകാന്തമായി നിലനിൽക്കുന്നതും. ഇനി നിങ്ങൾക്ക് വീട്ടിലെത്താൻ കഴിഞ്ഞാൽ, വീടിന് ചുറ്റുമുള്ള അതിമനോഹരമായ വിശാലദൃശ്യങ്ങൾ അത്ഭുതപ്പെടുത്തും.

Read also: വഴിവിളക്കിന് കീഴിൽ പഠനത്തിനൊപ്പം ഹെയർ ബാൻഡ് വിൽപ്പനയും; കുടുംബത്തിന് താങ്ങൊരുക്കി ഒരു ആറാം ക്ലാസുകാരൻ- വിഡിയോ

ഇറ്റാലിയൻ പട്ടാളക്കാർ ഓസ്‌ട്രോ-ഹംഗേറിയൻ ജനതയ്‌ക്കെതിരെ പോരാടുമ്പോൾ അവരുടെ ഭക്ഷണവും വെടിക്കോപ്പുകളും സൂക്ഷിക്കാനും വിശ്രമിക്കാനും ഉള്ള സ്ഥലമായാണ് ഈ വീട് നിർമ്മിച്ചത്. വൈറ്റ് വാർ എന്നറിയപ്പെടുന്ന യുദ്ധം 1915 മെയ് 23 നും 1918 നവംബർ 3 നും ഇടയിലാണ് നടന്നത്. ഇരുപക്ഷവും ഒരു സായുധ സംഘട്ടനത്തിൽ ഏർപ്പെട്ടിരുന്നു. ഇറ്റാലിയൻ പട്ടാളക്കാർ തങ്ങളുടെ ശത്രുക്കൾക്കെതിരായ തന്ത്രപരമായ നേട്ടത്തിനായി മോണ്ടെ ക്രിസ്റ്റല്ലോ പർവതത്തിലെ സ്ഥലം തിരഞ്ഞെടുത്തു. സ്വയം നിലയുറപ്പിക്കാനും ശത്രുക്കളെ ദൂരെ നിന്ന് കണ്ടെത്താനും അവർ ഈ വീട് ഉപയോഗിച്ചു.

Story highlights- Mystery Of Buffa di Perrero