രൂപത്തിലും ഭാവത്തിലും, എന്തിനേറെ പറയണം പേരും ഇഷ്ടങ്ങളും സമാനം; അപരനെ കണ്ട ഞെട്ടലിൽ വിമാനയാത്രക്കാരൻ

March 10, 2024

ഒരാളെ പോലെ ഭൂമിയില്‍ ഏഴ് പേരുണ്ടെന്നാണല്ലോ പതിവ് പല്ലവി. തനിപ്പകര്‍പ്പല്ലെങ്കിലും ഏതാണ്ട് സാമ്യമുള്ളവരെ കണ്ടുമുട്ടാറുണ്ട്. അതില്‍ രൂപ സാദൃശ്യം ഒരുപോലെയാണെങ്കിലും മറ്റുകാര്യങ്ങളില്‍ അവര്‍ വ്യത്യസ്തമായിരിക്കും. എന്നാല്‍ പേരും ഇഷ്ടങ്ങളും അടക്കമുള്ള കാര്യങ്ങള്‍ ഒരേ പോലെയുള്ള രണ്ടാളുകളുടെ കണ്ടുമുട്ടലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ( Man finds his Doppelganger on plane at UK Airport )

ലണ്ടനിലെ ഹീത്രു എയര്‍പോര്‍ട്ടില്‍ നിന്നും ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് മാര്‍ക്ക് ഗാര്‍ലന്‍ഡ് എന്നയാളാണ് തന്റെ പേരും ഇഷ്ടാനിഷ്ടങ്ങളും ഒരേ രൂപസാദൃശ്യമുള്ള ഒരാളെ കണ്ടെത്തിയത്. രൂപസാദൃശ്യം എന്നതിലുപരി മറ്റുകാര്യങ്ങളും ഒന്നായിരുന്നു എന്നതാണ് ഏറെ കൗതുകമായി തോന്നിയത്. ഒരേ പേര്, സമാനമായ ഹോബികള്‍, മക്കളുടെ എണ്ണം, പരസ്പരമുള്ള സുഹൃത്തുക്കള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങളിലാണ് ഇരുവരും അസാമാന്യമായ സമാനതകള്‍ ഉണ്ടായിരുന്നത്.

യുകെയിലെ ട്രോബ്രിഡ്ജില്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന മാര്‍ക്ക് ഗാര്‍ലന്‍ഡിനെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ചെക്ക് ഇന്‍ ചെയ്ത സമയത്താണ് അത്യപൂര്‍വ കണ്ടുമുട്ടലിന് വഴിയൊരുങ്ങിയത്. ഈ പേര് വിളിച്ചതോടെ 40 മിനിട്ടോളമാണ് എയര്‍പോര്‍ട്ട് ജീവനക്കാര്‍ ആശയക്കുഴത്തിലായത്. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് ഒരേ വിമാനത്തില്‍ മാര്‍ക്ക് ഗാര്‍ലന്‍ഡ് എന്ന പേരില്‍ രണ്ട് യാത്രക്കാരുണ്ടെന്നതില്‍ വ്യക്തത വന്നത്.

തുടര്‍ന്ന് ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പരസ്പരം കണ്ടതോടെ ഇരുവരും ഞെട്ടിപ്പോയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാരണം, അത്രയും സമാനമായിരുന്നു ഇരുവരുടെ ശാരീരിക രൂപം. അതോടൊപ്പം തന്നെ ഏകദേശം 24 കിലോമാറ്റര്‍ ഇരുവരും താമസിച്ചിരുന്നതെന്നും ആ സമയത്താണ് അവര്‍ അറിയുന്നത്. നാല് മക്കളുള്ള ഇരുവരും അവിവാഹിതരുമാണ്.

Read Also : ഭാര്യയുടെ മുൻഭർത്താവിനെ പരിചരിക്കുന്ന യുവാവ്, ഇത് അതുല്ല്യ സ്നേഹബന്ധത്തിന്റെ കഥ..!

വിമാനത്തിലെ സീറ്റും അടുത്തടുത്തായിരുന്ന ഇരുവര്‍ക്കും ഇഷ്ടപ്പെട്ട സ്ഥലം തായ്‌ലന്‍ഡാണ്. രണ്ടാളും നിരവധി തവണ തായ്‌ലന്‍ഡില്‍ പോയിട്ടുണ്ട്. തങ്ങളുടെ സമാനകതകള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഇരുവരും ശരിക്കും അതിശയപ്പെടുകയും തുടര്‍ന്നും ഇരുവരും സുഹൃത്തുക്കളായി തുടരുമെന്നും അറിയിച്ചു. മാര്‍ക്ക് ഗാര്‍ലന്‍ഡുമാര്‍ തമ്മില്‍ നാല് വയസിന്റെ വ്യത്യാസമുണ്ട്. ഒരാള്‍ക്ക് 58 ഉം രണ്ടാമന് 62ഉം വയാസാണ്.

Story highlights : Man finds his Doppelganger on plane at UK Airport