ഉയരം 7 അടി 0.7 ഇഞ്ച്; ഇത് ലോകത്തെ ഏറ്റവും ഉയരമുള്ള വനിത റുമെയ്‌സ ഗെൽഗി

March 4, 2024

ഉയരംകൊണ്ട് ഗിന്നസ് നിറുകയിൽ എത്തിയ ആളാണ് തുർക്കിയിലെ റുമെയ്‌സ ഗെൽഗി എന്ന പെൺകുട്ടി. 7 അടി 0.7 ഇഞ്ച് ഉയരമാണ് ഇവർക്ക്. ‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീ’ എന്ന പേരിലാണ് റുമെയ്‌സ ഗിന്നസ് റെക്കോർഡ് നേടിയിട്ടുള്ളത്.

ഉയരം കുറഞ്ഞാലും കൂടിയാലും ആളുകൾ അപകർഷതാബോധത്തോടെ ജീവിക്കാറുണ്ട്. ഉയരക്കൂടുതലിനെ കുറിച്ച് ദുഃഖിക്കുന്നവർക്ക് പ്രചോദനമാകാനാണ് ഇവർ ആഗ്രഹിക്കുന്നത്. 2014-ൽ ജീവിച്ചിരുന്ന ഏറ്റവും ഉയരം കൂടിയ കൗമാരക്കാരിയെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.

പെട്ടെന്ന് വളരുന്ന വീവർ സിൻഡ്രോം ആണ് റുമെയ്‌സ ഗെൽഗിയ്ക്ക്. എന്നാൽ, ആപോരയ്മയെ ഒരു വിജയമാക്കി മാറ്റാൻ റുമെയ്‌സ ഗെൽഗിയ്ക്ക് സാധിച്ചു എന്നതാണ് ശ്രദ്ധേയം. ഒരു സാധാരണ വ്യക്തിയെപ്പോലെ നടക്കാൻ വീവർ സിൻഡ്രോം ഉള്ളതുകൊണ്ട് റുമെയ്‌സയ്ക്ക് ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടുതന്ന ഒരു ഫ്രെയിമോ വീൽ ചെയറോ ആശ്രയിക്കേണ്ടതുണ്ട്.

Read also: ഇത് ലോകത്തിലെ ഏറ്റവും പഴക്കമേറിയ ലിപ്സ്റ്റിക്- 4000 വർഷം പഴക്കം!

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയാണ് ഇപ്പോൾ ജെൽഗി. എന്നാൽ ജീവിച്ചിരുന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയരം കൂടിയ വനിത ചൈനയിലെ സെങ് ജിൻലിയൻ ആയിരുന്നു, 1982 ൽ മരിക്കുന്നതിന് മുമ്പ് 8 അടി 1 ഇഞ്ച് ആയിരുന്നു അവരുടെ ഉയരം.

Story highlights- world’s tallest women