കോടികൾ മൂല്യമുണ്ടെന്നറിയാതെ 2500 രൂപയ്ക്ക് വിൽക്കാൻവെച്ച പാത്രം!

March 31, 2024

സെക്കൻഡ് ഹാൻഡ് ഉത്പന്നങ്ങളുടെ വിൽപ്പനമേളയിൽ 2500 രൂപയ്ക്ക് വിൽക്കാൻ വെച്ച പാത്രത്തിന്റെ യഥാർത്ഥ വിലയറിഞ്ഞ് അമ്പരന്നതാണ് വാഷിംഗ്ടണിൽ നടന്ന ഒരു മേളയുടെ സംഘാടകർ. കാരണം, അത്രവലിയ പ്രാധാന്യം ഒന്നും തോന്നാത്തതിനാൽ പഴയ പാത്രങ്ങൾക്കൊപ്പം വിൽക്കാൻ വെച്ചതായിരുന്നു ഒരു ചെറിയ പോർസലൈൻ പാത്രം. എന്നാൽ, പിന്നീടാണ് ഇത് പതിനഞ്ചാം നൂറ്റാണ്ടിലെ അപൂർവ ചൈനീസ് കരകൗശല വസ്തുവാണെന്ന് സംഘാടകർ അറിഞ്ഞത്.

പുഷ്പങ്ങളുടെയുംഇലകളുടെയും കോബാൾട്ട് നീല പെയിന്റിംഗുകൾ കൊണ്ട് അലങ്കരിച്ച വെളുത്ത പാത്രത്തിന് ഏകദേശം 6 ഇഞ്ച് വ്യാസമുണ്ട്. 36,417,700 രൂപയാണ് ഈ കുഞ്ഞൻ പാത്രത്തിന്റെ വില. കണക്ടികട്ട് സ്വദേശിയുടെ കയ്യിലാണ് ഈ അപൂർവ പാത്രമുള്ളത്. ഇദ്ദേഹം പുരാവസ്തു ഗവേഷകരെ ഈ പാത്രം കാണിച്ചപ്പോഴാണ് ഇത്രയും വിലയേറിയതാണ് എന്ന് മനസിലായത്.

Read also: ‘ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതം. അത് എന്റെ നോവൽ’; വിവാദത്തിൽ പ്രതികരണവുമായി ബെന്യാമിൻ

ചൈനയിലെ മിങ് രാജവംശ കാലത്തുള്ള പാത്രമാണ് നിസാര തുകയ്ക്ക് മൂല്യമറിയാതെ വിൽപ്പനയ്ക്ക് വെച്ചത്. 1402 മുതൽ 1424 വരെ ഭരണത്തിലിരുന്ന യോങ്കിൾ ചക്രവർത്തിയുടെ കാലത്താണ് ഇങ്ങനെയുള്ള പാത്രങ്ങൾ നിർമിക്കപ്പെട്ടതെന്നാണ് സൂചന. ഇത്തരത്തിലുള്ള ആറു പാത്രങ്ങൾ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതിൽ അഞ്ച് ബൗളുകളിൽ രണ്ടെണ്ണം തായ്‌വാനിലും രണ്ടെണ്ണം ലണ്ടനിലും ഒരെണ്ണം ടെഹ്‌റാനിലുമുള്ള മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്.

Story highlights- Yard sale find turns out to be artifact worth crores