അനാഥർക്ക് ഭക്ഷണം നൽകാനായി ജോലി ഉപേക്ഷിച്ച് യൂട്യൂബ് ചാനൽ ആരംഭിച്ചു- ഇന്ന് ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യ ഭക്ഷണം വിളമ്പുന്നു

March 7, 2024

സാമൂഹിക ഉന്നമനം സ്വപ്നം കാണുന്നവർ അനേകമാണ്. എന്നാൽ അത് യാഥാർഥ്യമാക്കാൻ സാധിക്കുന്നവർ ചുരുക്കവും. സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ സാധിച്ച ഒരു വ്യക്തിയാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ താരം. യൂട്യൂബ് ചാനലുകൾ സ്ഥിരമായി കാണുന്നവർക്ക് ചിലപ്പോൾ സുപരിചിതനായിരിക്കാം ഇദ്ദേഹം..വെള്ള കുർത്തയും പൈജാമയും തലയിൽ തഖിയയും ധരിച്ച ഒരാൾ ഹൈദരാബാദിലെ തുറസ്സായ സ്ഥലത്ത് പാചകം ചെയ്യുന്ന വിഡിയോകൾ വളരെയധികം ശ്രദ്ധനേടിയിട്ടുണ്ട്.

വായിൽ വെള്ളമൂറുന്ന വിഭവങ്ങൾ പാകം ചെയ്യുന്ന ഇദ്ദേഹമാണ് ഖ്വാജ മൊയ്‌നുദ്ദീൻ.നവാബ്‌സ് കിച്ചൻ എന്ന യുട്യൂബ് ചാനലിൽ അദ്ദേഹം സജീവമായതിനു പിന്നിൽ ചെറുതല്ലാത്തൊരു ലക്ഷ്യമുണ്ട്. ഒരു സാമൂഹിക ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് അദ്ദേഹത്തിന്റെത്- അനാഥരായ കുട്ടികൾക്കും ഭവനരഹിതർക്കും ദരിദ്രർക്കും ഭക്ഷണം നൽകുക എന്ന ലക്ഷ്യമാണ് ഈ ചാനലിനെ മുന്നോട്ട് നയിക്കുന്നത്.

Read also: നൂറ്റാണ്ടിന്റെ ക്ലബ്, യൂറോപ്യൻ ഫുട്‌ബോളിലെ അധിപൻമാർ; റയൽ മാഡ്രിഡിന്റെ 122 വർഷങ്ങൾ..!

ഫ്രണ്ട്സ് ഫൗണ്ടേഷൻ, ഷൂനെം ഓർഫനേജ്, ചൈൽഡ് ഹെവൻ ഓർഫനേജ്, അമ്മ ഓൾഡ് ഏജ് ഹോം, ഗച്ചിബൗളിയിലെ ചേരി പ്രദേശങ്ങൾ, തുടങ്ങി ഒട്ടേറെ ഇടങ്ങളിൽ നവാബ്സ് കിച്ചൻ ഭക്ഷണം വിളമ്പുന്നുണ്ട്. മൂന്ന് സുഹൃത്തുക്കളായ ഖ്വാജ മൊയ്‌നുദ്ദീൻ, ശ്രീനാഥ് റെഡ്ഡി, ഭഗത് റെഡ്ഡി എന്നിവർ ചേർന്ന് ആരംഭിച്ച ചാനൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആയിരക്കണക്കിന് കുട്ടികൾക്ക് ഭക്ഷണം നൽകി.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച മൊയ്‌നുദ്ദീൻ തെലങ്കാനയിലെ വാറങ്കലിലാണ് വളർന്നത്. പിന്നീട് ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം അവിടെ 12 വർഷം മാധ്യമരംഗത്ത് പ്രവർത്തിച്ചു. മൊയ്‌നുദ്ദീനും ശ്രീനാഥും ഭഗത്തും ഒരിക്കൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. 2017 സെപ്റ്റംബറിൽ അവർ വിഡിയോകൾ നിർമ്മിക്കാൻ തുടങ്ങി.2017 നവംബർ ൽ നവാബ്സ് കിച്ചണിൽ തുടരുന്നതിനായി മൂന്ന് സുഹൃത്തുക്കളും ഒരുമിച്ച് ജോലി ഉപേക്ഷിച്ചു. അഞ്ച് വർഷത്തിനുള്ളിൽ 2.67 മില്യണിലധികം സബ്‌സ്‌ക്രൈബർമാരെയും 309 മില്യൺ കാഴ്ചക്കാരെയും യൂട്യൂബ് ചാനൽ നേടി.

Story highlights- youtube channel for feeding orphan children