പഴക്കം 13 വർഷം മാത്രം; ഒരു ദുരന്തത്തിൽ നിന്നും രൂപംകൊണ്ട മനോഹര തടാകം..

April 15, 2024

പാകിസ്താനിലെ കരകോറം പർവതനിരകൾക്കിടയിൽ നിശ്ചലമായ നീലിമയിൽ മനം കവർന്നു കിടക്കുന്ന ഒരു തടാകമുണ്ട്, അറ്റബാദ്. തവിട്ടു നിറമാർന്ന കൂറ്റൻ പർവതങ്ങളുടെ താഴ്വരയിൽ തെളിഞ്ഞ നീല നിറത്തിന്റെ ചാരുതയിൽ സഞ്ചാരികളെ ആകർഷിക്കുന്ന അറ്റബാദിന് പക്ഷെ ഒരു ദുരന്തത്തിൽ നിന്നുമാണ് പിറവി സംഭവിച്ചത്.

വെറും 13 വയസ് മാത്രമാണ് ഈ തടാകത്തിന്റെ പ്രായം. 2010ൽ ഭൂകമ്പത്തെ തുടർന്ന് വലിയ മണ്ണിടിച്ചിലുണ്ടായി. പർവതത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണ് താഴ്വരയിലുണ്ടായിരുന്ന അറ്റബാദ് ഗ്രാമം ഇല്ലാതെയായി.

ഇതുവഴിയൊഴുകിയ ഹുൻസ നദിയിലേക്കാണ് കല്ലും മണ്ണും വീണത്. ഇതോടെ നദിയുടെ ഒഴുക്ക് തടസപ്പെട്ടു. ഉൾനാട്ടുപ്രദേശമായതിനാൽ ഈ ഭൂകമ്പത്തിൽ ഹൈവേ തകർന്നതിൽ പിന്നെ ആരും ഇങ്ങോട്ടേക്ക് എത്തിയിട്ടില്ല. ഒഴുക്ക് തടസപ്പെട്ടതോടെ ആഴം കൂടി ഇതൊരു തടാകമായി മാറുകയായിരുന്നു. പക്ഷെ ആകാശ നീലിമയിൽ മനോഹരമായി പടർന്നു കിടക്കുന്ന തടാകം ഇന്ന് ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമാണ്.

Read also: ബാല വിവാഹത്തിൽ നിന്നും രക്ഷപ്പെട്ട 15-കാരി; ഇന്ന് 440 ൽ 421 മാർക്ക്, നിർമലയ്ക്ക് ആഗ്രഹം ഐപിഎസ് ഓഫിസറാകാൻ

ദുരന്ത ശേഷം കുറച്ച് കല്ലും മണ്ണുമൊക്കെ നീങ്ങാൻ തുടങ്ങിയപ്പോൾ തടാകത്തിന്റെ നീളം 21 കിലോമീറ്ററായി മാറി. ഇവിടെ ബോട്ടിങ്ങും ഫിഷിങ്ങും ഒക്കെയായി സജീവമാണിന്ന്.

Story highlights- attabad lake story