കനത്ത ചൂടിൽ വലഞ്ഞ് ട്രാഫിക് പോലീസുകാർ; വെള്ളവുമായെത്തി യാത്രികൻ- ഹൃദ്യമായ കാഴ്ച

April 2, 2024

കനത്ത ചൂടാണ്. കാലാവസ്ഥ അതിന്റെ ഏറ്റവും മോശം അനുഭവങ്ങളാണ് നല്കികൊണ്ടിരിക്കുന്നത്. ചൂട് വർധിച്ചതോടെ പുറത്തിറങ്ങാനും വയ്യ. രാത്രിയിൽ പോലും അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. പകൽ സമയങ്ങളിൽ പുറത്തിറങ്ങരുത് എന്ന മുന്നറിയിപ്പ് ഉണ്ടെങ്കിലും ചില ജോലികളുടെ സ്വഭാവം അനുസരിച്ച് പുറത്തിറങ്ങിയേ മതിയാവു. അത്തരത്തിലൊന്നാണ് ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരുടേത്.

അവർക്കത് കർത്തവ്യവും ഒരുദിവസം പോലും ഒഴിവാക്കാനാകാത്തതുമാണ്. ചൂട് കനത്തുനിൽക്കുന്ന പകൽ സമയത്താണ് ഇവർക്ക് ട്രാഫിക് നിയന്ത്രിക്കേണ്ടതായുള്ളതും. ചിലപ്പോൾ കയ്യിൽകരുതിയ വെള്ളമൊക്കെ തീർന്ന് നിൽക്കുന്ന അവസ്ഥയിലൊക്കെയായിരിക്കും ഇവർ. അങ്ങനെയുള്ളവർക്ക് വെള്ളമെത്തിച്ച് മാതൃകയാകുന്ന ഒരാളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

Read also: ‘നജീബ് ഇക്ക.. ഈ കഥ ലോകത്തോട് പറയാൻ ദൈവം തെരഞ്ഞെടുത്തയാളാണ് നിങ്ങൾ’; കണ്ണുനിറഞ്ഞ് പൃഥ്വിരാജ്

ബാംഗ്ളൂർ നിന്നാണ് വിഡിയോ പ്രചരിക്കുന്നത്. ഒരു ട്രാഫിക് വാർഡൻ ആണ് വിഡിയോ പകർത്തി എക്സ് പ്ലാറ്റുഫോമിൽ പങ്കുവെച്ചിരിക്കുന്നത്. ‘വാഴ്ത്തപ്പെടാത്ത ഹീറോകൾ’ എന്ന ക്യാപ്ഷനൊപ്പമാണ് ഒരു മധ്യവയസ്കന്റെ ഹൃദ്യമായ പ്രവർത്തി ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ട്രാഫിക് പോലീസുകാർക്ക് വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്യുകയാണ് ഇദ്ദേഹം. വലിയ വാഹനത്തിലൊന്നുമല്ല. അദ്ദേഹത്തിന്റെ സ്‌കൂട്ടറിലാണ് വെള്ളവുമായി എത്തുന്നത്. കരുതലിന്റെ ഈ ആംഗ്യത്തിന് കൈയ്യടി ഉയരുകയാണ്.

Story highlights- man distributes water bottles to traffic police