യൂണിവേഴ്‌സിറ്റി ബിരുദമില്ല; പക്ഷേ ഈ 30കാരന്റെ വരുമാനം 10 കോടി!

April 16, 2024

വിദ്യാഭ്യാസമെന്നത് എങ്ങനെ അറിവിനെ ഉപയോഗിക്കുവാൻ പ്രാപ്തനാകുന്നു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കുന്നു. അത് നമ്മൾ എത്ര ഡിഗ്രി സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കി എന്നതിനെ ആശ്രയമാക്കിയുള്ളതല്ല. അതായത്, എല്ലാവരും ഉന്നതവിദ്യാഭ്യാസം നേടുന്നത് ഉയർന്ന നിലയിലുള്ള ജോലിയും വരുമാനവും സ്വപ്നംകണ്ടാണ്. എന്നാൽ, ഒരു ഡിഗ്രി പോലുമില്ലാതെ ഈ 30 കാരൻ നേടുന്ന തുകയും അദ്ദേഹത്തിന്റെ വളർച്ചയും ആരെയും അമ്പരപ്പിക്കുന്നതാണ്.

ഒരു സർവ്വകലാശാലയിൽ ഒരിക്കലും പ്രവേശനം നേടിയിട്ടില്ലാത്ത ആളാണ് ബെൻ ന്യൂട്ടൻ. ഒരു പങ്കാളിയായി ഡിലോയിറ്റിൽ ജോലിയിൽ പ്രവേശിച്ചതിന് ശേഷം അദ്ദേഹത്തിന്റെ തലവര മാറുകയായിരുന്നു. യു കെ-യിൽ നിന്നുള്ള ബെൻ ന്യൂട്ടൺ 12 വർഷം മുമ്പ് ബ്രൈറ്റ്സ്റ്റാർട്ട് എന്ന അപ്രൻ്റീസ്ഷിപ്പ് പദ്ധതിയിലൂടെ ഈ കമ്പനിയിൽ ചേർന്നു. കഴിഞ്ഞ വർഷമാണ് അദ്ദേഹം കമ്പനിയുടെ പങ്കാളിയായത്, ഇപ്പോൾ ഏകദേശം 10 കോടിയിലധികം വരുന്ന ഒരു ദശലക്ഷം പൗണ്ട് സമ്പാദിക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം, സ്‌കൂൾ ഡ്രോപ്പ്ഔട്ടുകൾക്കായുള്ള ഡിലോയിറ്റ് ബ്രൈറ്റ്സ്റ്റാർട്ടിൻ്റെ അപ്രൻ്റീസ് പ്രോഗ്രാമിൽ നിന്നുള്ള ആദ്യ പങ്കാളിയും ബെൻ ന്യൂട്ടൻ ആണ്. ഡോർസെറ്റിലാണ് ബെൻ വളർന്നത്. അച്ഛൻ 16-ാം വയസ്സിൽ സ്കൂൾ വിട്ട് പട്ടാളത്തിൽ ഒരു സൈനികനായി ചേർന്നു. അമ്മ ഒരു പബ്ബിലും പിന്നീട് ട്രാവൽ ഏജൻസിയിലും ജോലി ചെയ്തു. എന്നാൽ ഇത് സാമ്പത്തികമായി ഭദ്രതയില്ലാത്ത ഒരു അവസ്ഥയിലാണ് ആ കുടുംബത്തെ എത്തിച്ചേർത്തത്.

Read also: ബാല വിവാഹത്തിൽ നിന്നും രക്ഷപ്പെട്ട 15-കാരി; ഇന്ന് 440 ൽ 421 മാർക്ക്, നിർമലയ്ക്ക് ആഗ്രഹം ഐപിഎസ് ഓഫിസറാകാൻ

തൻ്റെ കുടുംബത്തിൽ നിന്ന് ഒരു യൂണിവേഴ്സിറ്റിയിൽ നിന്ന് ഒരു ക്ഷണം ലഭിക്കുന്ന ആദ്യത്തെ വ്യക്തിയും ബെൻ ന്യൂട്ടൺ ആയിരുന്നു. വാർവിക്ക് സർവകലാശാലയിൽ കണക്ക് പഠിക്കാനുള്ള ഓഫർ അദ്ദേഹത്തിന് ലഭിച്ചു. പഠിക്കാനായി കുറച്ച് പണം സമ്പാദിക്കാൻ ബ്രൈറ്റ്സ്റ്റാർട്ട് പ്രോഗ്രാമിൽ ചേരാൻ ബെൻ ന്യൂട്ടൺ തീരുമാനിച്ചു. അദ്ദേഹം ഇപ്പോൾ ഒരു അക്കൗണ്ടൻ്റായി യോഗ്യത നേടിയിരുന്നു. അങ്ങനെയാണ് അതെ കമ്പനിയിൽ ഓഡിറ്ററായി ജോലി തുടരുന്നതും ഒരു പാർട്ടണർ എന്ന നിലയിലേക്ക് വളർന്നതും. എന്തായാലും ജീവിതത്തിലെ കൃത്യമായ സമയത്തെടുത്ത കൃത്യമായ തീരുമാനമായിരുന്നു വഴിത്തിരിവായത് എന്നാണ് ബെൻ ന്യൂട്ടൺ പറയുന്നത്.

Story highlights- man who never went to university earns Rs 10 crore