വില ഒന്നരലക്ഷം രൂപ വരെ; പൊള്ളുന്ന വിലയുള്ള സ്പെഷ്യൽ ‘കൂൺ’

April 6, 2024

നമ്മൾ ദൈനംദിനം നിസാരമായി ഉപയോഗിക്കുന്ന സാധനങ്ങൾക്ക് പൊള്ളുന്ന വിലയുണ്ടെന്ന് അറിയുമ്പോൾ ഒരു ഞെട്ടലുണ്ടാകില്ലേ? അത്ര ഭീകരമായ വിലയൊന്നും കൊടുത്ത് വാങ്ങേണ്ടി വരാറുള്ള ഒന്നല്ല കൂൺ. എന്നാൽ, ഒന്നര ലക്ഷം രൂപ വിലയുള്ള കൂൺ ഉണ്ടെന്ന് അറിയുമ്പോഴോ? ലോകത്തിലെ ഏറ്റവും വിലകൂടിയ കൂണാണ് ജാപ്പനീസ് മാറ്റ്‌സുടേക്ക് കൂൺ. ഒന്നരലക്ഷം രൂപ വരെയാണ് ഇതിന്റെ വില. ജാപ്പനീസ് പാചകരീതിയിലെ ഏറ്റവും മൂല്യവത്തായ ചേരുവകളിലൊന്നായി കണക്കാക്കപ്പെടുന്നു.

കൊറിയൻ പെനിൻസുലയിലും ചൈനയിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും മാറ്റ്‌സുടേക്ക് കൂണുകൾ വളരുന്നു. എന്നാൽ ജപ്പാനിൽ, പ്രത്യേകിച്ച് ക്യോട്ടോ പ്രദേശത്തിന് ചുറ്റുമുള്ളവയ്ക്ക് മാത്രമേ ശരിക്കും ഈ പൊള്ളുന്ന വിലയുള്ളൂ. ഇറക്കുമതി ചെയ്യുന്ന മാറ്റ്‌സുടേക്ക് കൂൺ ഒരു പൗണ്ടിന് ഏകദേശം $50 അല്ലെങ്കിൽ അതിൽ താഴെയാണ് വില, എന്നാൽ ജാപ്പനീസ് കൂണുകൾക്ക് പത്തിരട്ടി വരെ വില വരും. ഇറക്കുമതി ചെയ്‌തതും വീട്ടിൽ വളർത്തുന്നതുമായ മാറ്റ്‌സ്യൂട്ടേക്കുകൾ തമ്മിൽ വിവേചിച്ചറിയാൻ ഇറക്കുമതി ചെയ്‌ത കൂൺ കച്ചവടത്തിനുമുന്പ് കഴുകണമെന്ന് ജപ്പാനിൽ ഒരു നിയമം ഉണ്ട്. അതേസമയം ജപ്പാനിലെ ഇനത്തിന് അതേപടിയുള്ള ചെളിപിടിച്ച അവസ്ഥയിൽ വില്പന നടത്തണം. ജാപ്പനീസ് മാറ്റ്‌സുടേക്ക് അവയുടെ ശക്തമായ സുഗന്ധം, മാംസളമായ ഘടന, ഹൃദ്യമായ രുചി എന്നിവയ്ക്ക് ആണ് വില ഇരട്ടിക്കുന്നത്.

Read also: ഭൂമിയിലെ കടലുകളെക്കാൾ മൂന്നിരട്ടി ജലം- ഭൂമിക്ക് ഉള്ളിൽ കണ്ടെത്തിയ കടലിന്റെ രഹസ്യം

ജാപ്പനീസ് മാറ്റ്സുടേക്ക് കൂണുകളുടെ വില ഇത്രയധികം വര്ധിച്ചിരിക്കുന്നതിന്റെ കാരണം പലതാണ്. ഇത് ലഭിക്കാൻ ക്ഷാമം ഉണ്ട്. കഴിഞ്ഞ 70 വർഷത്തിനിടയിൽ, വാർഷിക വിളവെടുപ്പ് 95 ശതമാനം കുറഞ്ഞു.ഈ കാരണംകൊണ്ട് ജാപ്പനീസ് മാറ്റ്സുടേക്കിനെ ഒരു അപൂർവ വിഭവമാക്കി മാറ്റുന്നു. കൂൺ വർഷത്തിൽ ഒരിക്കൽ മാത്രം വിളവെടുക്കുന്നു . സെപ്തംബർ അല്ലെങ്കിൽ ഒക്ടോബറിൽ, കൂണിൻ്റെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന ഒരു ആക്രമണകാരിയായ പുഴുവിൻ്റെ ഭീഷണിയുള്ളതും ഇവയുടെ സംരക്ഷണത്തെ വിലപ്പെട്ടതാക്കുന്നു. ഓരോ വർഷവും 1,000 ടണ്ണിൽ താഴെമാത്രമാണ് മാറ്റ്‌സ്യൂട്ടേക്കുകൾ കാണപ്പെടുന്നത്. അവ ചുവന്ന പൈൻ മരങ്ങളിൽ വളരുന്നു.

Story highlights- most expensive mushrooms in the world