കീമോതെറാപ്പിയ്ക്കിടെ കാൻസർ രോഗിയ്‌ക്കൊപ്പം ചുവടുവെച്ച് നഴ്‌സ്- വിഡിയോ

April 1, 2024


കാൻസറിന് നേരിടുക എന്നത് അത്ര എളുപ്പമല്ല. ഇത് കാൻസർ ബാധിച്ച വ്യക്തിയെ മാത്രമല്ല കുടുംബത്തെയും ബാധിക്കും. അതുകൊണ്ട് തന്നെ രോഗത്തെ നേരിടാൻ അവർക്കൊപ്പം നിൽക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. ആശുപത്രി പ്രവർത്തകരുടെയും പിന്തുണ ഈ അവസരത്തിൽ ആവശ്യമാണ്. ഒരു കാൻസർ രോഗി തൻ്റെ കീമോതെറാപ്പി സെഷനിൽ ഒരു നഴ്‌സിനൊപ്പം നൃത്തം ആസ്വദിക്കുന്നതിൻ്റെ ഒരു വിഡിയോ ഇൻ്റർനെറ്റിൽ ഇപ്പോൾ ശ്രദ്ധനേടുകയാണ്. കൊളംബിയയിലെ ഒരു ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ചികിത്സ സെഷനുകൾ രോഗികൾക്ക് ‘സഹനീയവും സന്തോഷകരവും’ ആക്കുന്നതിനായി ആശുപത്രി സംഘടിപ്പിച്ച പ്രവർത്തനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വാർഡ് ബലൂണുകൾ കൊണ്ട് അലങ്കരിച്ചാണ് കീമോതെറാപ്പി സെഷൻ നടത്തുന്നത്.

നഴ്‌സിനോടൊപ്പം നൃത്തം ചെയ്യുമ്പോൾ മറ്റ് രോഗികൾ ജെയ്‌സനെ പ്രോത്സാഹിപ്പിച്ചു.
‘തൻ്റെ കീമോതെറാപ്പി സെഷനുകളിൽ, ജേസൺ സാധാരണയായി ഒരു ഒറ്റപ്പെട്ട മുറിയിലാണ് താമസിക്കുന്നത്, എന്നാൽ ഈ ദിവസം വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിനെ ചികിൽസിക്കുന്ന കൊളംബിയയിലെ ആശുപത്രി, രോഗികളുടെ പുരോഗതിയെ സഹായിക്കുന്നതും, ചികിത്സയും സെഷനുകളും കൂടുതൽ സഹനീയവും സന്തോഷകരവുമാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്’- വിഡിയോയുടെ അടിക്കുറിപ്പ് പറയുന്നു.

Read also: ‘ആടുജീവിതം’ അവിശ്വസിനീയമായ യാത്രയുടെ തുടക്കവും ഒടുക്കവും: ചിത്രങ്ങളുമായി അമല പോൾ

 അതേസമയം, അടുത്തിടെ കാൻസർ ബാധിതയായ തന്റെ പങ്കാളിക്ക് യുവാവ് നൽകിയ സർപ്രൈസ് വളരെയധികം ശ്രദ്ധേയമായിരുന്നു. സർപ്രൈസായി പ്ലാൻ ചെയ്ത വിവാഹത്തിന്റെ വിഡിയോയാണ് ശ്രദ്ധ നേടിയത്. തന്റെ പങ്കാളിയെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെന്ന വ്യാജേനയാണ് ഇയാൾ വിവാഹ വേദിയിലേക്ക് കൊണ്ടുപോയത്. വഴിയിൽ ടൗൺഹാളിൽ പോകണമെന്ന് പറഞ്ഞ് യുവതിയെ വിവാഹ വേദിയിലെത്തിച്ചു. വഴി മധ്യേ വിവാഹ വേദിയാണെന്ന് മനസിലായെങ്കിലും ഒരിക്കൽ പോലും അത് സ്വന്തം വിവാഹ ഒരുക്കങ്ങളാണെന്ന് യുവതി കരുതിയില്ല. വേദിയിലേക്ക് പ്രവേശിച്ചപ്പോഴാണ് ഈ ഒരുക്കങ്ങളെല്ലാം തനിക്ക് വേണ്ടിയാണെന്ന് യുവതി മനസ്സിലാക്കിയത്. സന്തോഷം കൊണ്ട് യുവതിയുടെ കണ്ണുകൾ നിറഞ്ഞു.

Story highlights- Nurse dances with cancer patient