കിടിലൻ പാട്ടുമായി വീണ്ടും പ്രാർത്ഥന; വൈറലായ വീഡിയോ കാണാം..

‘മോഹൻലാൽ’ ‘ദി ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് ഇന്ദ്രജിത്ത് പൂർണ്ണിമ താരജോഡികളുടെ മകൾ പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള പ്രാർത്ഥനയുടെ ഗാനങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഗാനങ്ങളാണ് പ്രാർത്ഥനയുടേതായി പുറത്തുവന്നിട്ടുള്ളത്.

അതേസമയം ഒരു കുന്നിൻചെരുവിലിരുന്ന് പ്രാർത്ഥന പാടുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇത്തവണ പ്രാത്ഥനയ്‌ക്കൊപ്പം സഹോദരി നക്ഷത്രയും പാടുന്നുണ്ട്. മനോഹരമായ ഹിന്ദി മെലഡി ഗാനത്തിനാണ് ഇത്തവണ ഇരുവരും ചേർന്ന് താളമിട്ടിരിക്കുന്നത്. ഗിറ്റാർ വായനക്കൊപ്പം പാട്ടുപാടുന്ന ഈ കുട്ടിത്താരത്തിന് സോഷ്യൽ മീഡിയയിലും മറ്റുമായി നിരവധി ആരാധകരാണ് ഉള്ളത്.

കഴിഞ്ഞ തവണ നടിയും ഗായികയുമായ മമ്ത മോഹൻദാസിന്റെ പാട്ടിന് താളമിട്ട പ്രാർത്ഥനയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. ഇംഗ്ലീഷ് പാട്ടുപാടുന്ന മമ്തയ്‌ക്കൊപ്പം ഗിറ്റാറിൽ താളമിട്ട കൊച്ചുമിടുക്കി പ്രാർത്ഥന ഇന്ദ്രജിത്തും മമ്തയും ഒരുമിച്ചുള്ള  വീഡിയോ മമ്തയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.