ഐ എസ് എൽ; രണ്ട് ഗോളുകൾ നേടി മഞ്ഞപ്പട വിജയത്തിളക്കത്തിൽ

ഇന്ത്യൻ ഫുട്ബോളിന്റെ വീരകഥകൾ പറയുന്ന കൊൽക്കത്തയുടെ മണ്ണിൽ ഫുട്ബോൾ മാമാങ്കം നടക്കുമ്പോൾ,  ഐ എസ് എല്ലിന്റെ അഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ ആദ്യ ഗോൾ നേടി കേരളം ബ്ലാസ്റ്റേഴ്സിന്റെ പൊപ്ലാന്റ്റിക് ടീമിന് അഭിമാനമായി. 76  ആം മിനിറ്റിലാണ് താരം ഗോൾ നേടിയത്. വീണ്ടും ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്കെത്തിക്കാൻ 86 ആം മിനിറ്റിൽ രണ്ടാമത്തെ ഗോൾ നേടുകയായിരുന്നു.

ഒരുപിടി യുവതാരങ്ങളുമായി അണിനിരക്കുന്ന മഞ്ഞപ്പട സന്ദേശ് ജിങ്കൻറെ കയ്യിൽ സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയ്ക്ക് മാറ്റുകൂട്ടുന്നതായിരുന്നു ഇന്നത്തെ വിജയം. വ്യത്യസ്ത ടീമുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ  ഒരുമിച്ച് കൂട്ടി കളിക്കളത്തിലേക്ക് ഇറങ്ങുന്ന കൊൽക്കത്തയും വിജയ പ്രതീക്ഷ ഒട്ടും കൈവിട്ടിരുന്നില്ല. എന്നാൽ ആദ്യ മത്സരത്തിൽ ടീമിന് നിരാശയോടെ മടങ്ങേണ്ടി വന്നു. എന്നാൽ രണ്ടുവട്ടം കൈവിട്ടു പോയ കിരീടം ഇത്തവണ തിരിച്ചുപിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് മഞ്ഞപ്പട. അതേസമയം കളിയുടെ ആദ്യ പകുതിയിൽ പിരിയുമ്പോൾ ഗോൾ രഹിത സമനിലയിലായിരുന്നു  ഇരു ടീമുകളും.