പ്രളയ ദിനത്തിൽ കേരളം ചവിട്ടിക്കയറിയ ജെയ്സലിന് പുതിയ സമ്മാനവുമായി മഹീന്ദ്ര ഗ്രൂപ്പ്

September 8, 2018

കേരളം അത്രപെട്ടന്നൊന്നും മറക്കാൻ ഇടയില്ലാത്ത പേരാണ് ജെയ്സൽ.ദുരിതക്കയത്തിൽ അകപ്പെട്ട കേരള ജനതയ്ക്ക് ചവിട്ടിക്കയറാൻ സ്വന്തം ചുമലുകൾ നൽകിയ ജെയ്‌സൽ മാധ്യമങ്ങളിൽ നിറഞ്ഞ വാർത്തയായിരുന്നു. ദുരിതത്തിൽ കേരളത്തിന് താങ്ങായി നിന്ന ജെയ്സലിന് സമ്മാനവുമായി എത്തിയിരിക്കുകയാണ് മഹീന്ദ്രയുടെ ഇറാം ഗ്രൂപ്പ്.

മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനമാണ് ജെയ്സലിന് സമ്മാനമായി നൽകിയിരിക്കുന്നത്.മന്ത്രി ടി പി രാമകൃഷ്ണനാണ് വാഹനത്തിന്റെ താക്കോൽ ജയ്സലിന് കൈമാറിയത്.കോഴിക്കോട് പാവങ്ങാട് ഷോറൂമില്‍ നടന്ന ചടങ്ങിലാണ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വാഹനത്തിന്റെ താക്കോല്‍ കൈമാറിയത്. പ്രളയക്കയത്തിൽ അകപ്പെട്ട കേരളത്തിന് തുണയായ നിരവധി ആളുകൾക്ക് സഹായ ഹസ്തവുമായി ആളുകൾ എത്തിയപ്പോൾ കേരളത്തെ നെഞ്ചേറ്റിയ നമ്മുടെ പ്രിയപ്പെട്ടവരെ കേരളം ഓർക്കാതിരുന്നില്ല.

‘മറ്റൊന്നും നോക്കാതെ ഇത്തരത്തില്‍ വലിയ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മനസ് കാണിച്ചത് തന്നെ അഭിമാനം തോന്നുന്നതാണ്. അങ്ങനെ ചെയ്താല്‍ അവരെ ആദരിക്കേണ്ടത് നമ്മുടെ കടമയാണ് അതാണ് ചെയ്തതും’ ഇറാം ഗ്രൂപ്പ് ചെയർമാൻ സിദ്ധിഖ് അഹമ്മദ് പറഞ്ഞു.