kerala flood

അമ്മ വിളിച്ചിട്ടും പൊലീസുമാമന്‍റെ കൈയില്‍ നിന്നും പോകാന്‍ കൂട്ടാക്കാതെ കുഞ്ഞാവ… ദുരിതാശ്വസ ക്യാമ്പിലെ ഒരു സ്‌നേഹക്കാഴ്ച

സംസ്ഥനത്ത് നാശംവിതച്ച മഴക്കെടുതിയില്‍ നിരവധിയാളുകളാണ് ദുരിതം അനുഭവിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ മഴക്കെടുതിയിലെ ദുരിതക്കാഴ്ചകള്‍ നിറയുമ്പോള്‍ അവയ്ക്കിടയില്‍ വിത്യസ്തമാവുകയാണ് ദുരിതാസ്വാസ ക്യാമ്പിലെ ഒരു സ്‌നേഹക്കാഴ്ച. അമ്മ വിളിച്ചിട്ടും കൂടെ പോകാന്‍ കൂട്ടാക്കാത്ത ഒരു കുഞ്ഞുവാവയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. 'സുരക്ഷയുടെ കരങ്ങളായ്.... കേരളാ...

ഇന്നസെന്‍റിന്‍റെ ഒരു വര്‍ഷത്തെ എം പി പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക്

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. ഒരു വര്‍ഷത്തെ എം പി പെന്‍ഷന്‍ തുകയായ മൂന്ന് ലക്ഷം രൂപയാണ് ഇന്നസെന്റ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ഫെയ്‌സ്ബുക്ക് പേജിലൂടെ ഇന്നസെന്റ്തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഇന്നസെന്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വർഷത്തെ എം.പി പെൻഷൻ ഞാൻ നൽകുകയാണ്. മുൻ എം.പിയെന്ന നിലയിൽ...

കവളപ്പാറയ്ക്ക് എതിര്‍വശത്തെ മലയില്‍ വിള്ളല്‍; പ്രദേശവാസികളെ ക്യാമ്പിലേയ്ക്ക് മാറ്റി

കേരളത്തില്‍ മഴ ശക്തമാകുന്നു. പലയിടങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ നടുക്കിയ ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയ്ക്ക് എതിരെയുള്ള മലയില്‍ വിള്ളല്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് പ്രദേശവാസികളെ മാറ്റി പാര്‍പ്പിച്ചു. വിള്ളല്‍ കണ്ടെത്തിയതിനെതുടര്‍ന്ന് പോത്തുകല്‍ തൊടുമുട്ടി മേഖലയില്‍ നിന്നുമാണ് ആളുകളെ ഒഴിപ്പിച്ചത്. വില്ലേജ് ഓഫീസര്‍ പ്രദേശവാസികള്‍ക്ക്...

എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(14-08-2019)ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും എല്ലാ സിലബസിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ടും നാളെ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ മഴ ശക്തിയാകാനുള്ള സാധ്യതയുള്ളതിനാലാണ് അവധി നല്‍കുന്നതെന്നും കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എറണാകുളം ജില്ലയില്‍...

“മഴക്കെടുതിയില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കും”: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ മഴക്കെടുതിയില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ പുതിയ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സംസ്ഥാനത്തുണ്ടായ...

മലഞ്ചെരുവിലെ വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മുരളി തുമ്മാരുകുടിയുടെ കുറിപ്പ്‌

കേരളത്തിന്റെ വടക്കന്‍ ജില്ലകളെയാണ് മഴക്കെടുതി കാര്യമായി ബാധിച്ചത്. വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് നേരിയ കുറവുണ്ടായതോടെ പലരും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേയ്ക്ക് മടങ്ങിത്തുടങ്ങിയിരിയ്ക്കുന്നു. എന്നാല്‍ മലഞ്ചെരുവുകളിലെ വീടുകളിലേയ്ക്ക് മടങ്ങുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് വിശദമാക്കുകയാണ് ഐക്യരാഷ്ട്രസഭയിലെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌ മലഞ്ചെരുവിലെ വീടുകളിലേക്ക് മടങ്ങുന്നതിന് മുൻപ് ഈ...

മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്: ജാഗ്രതാ നിര്‍ദ്ദേശം

കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ മഴ ശക്തമാകുന്നു. രണ്ട് ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ ഇടങ്ങളില്‍ 20 സെന്റീമീറ്ററില്‍ അധികം മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മലപ്പുറത്തും കോഴിക്കോടും നാളെ...

മകന്‍റെ കാന്‍സര്‍ ചികിത്സയ്ക്കായി കരുതിയ പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയ അനസിന് സഹായഹസ്തവുമായി സര്‍ക്കാര്‍

ചിലരങ്ങനെയാണ്. എല്ലാവരെയും സ്വന്തമായി കരുതും. മറ്റുള്ളവരുടെ വേദനകളിലും സ്വയം ഉള്ളു നീറും. അനസും അങ്ങനെയാണ്. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ വേദനകള്‍ കണ്ടില്ലെന്നു നടിക്കാന്‍ അനസിന് ആയില്ല. അതുകൊണ്ടാണല്ലോ പൊന്നു മകന്റെ കാന്‍സര്‍ ചികിത്സയ്ക്കായി കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേയ്ക്ക് അനസ് സംഭാവന നല്‍കിയത്. എന്നാല്‍ സ്വയം വേദന മറന്ന് മറ്റുള്ളവരുടെ വേദനയില്‍ കൂടെനിന്ന അനസിന് കൈത്താങ്ങാകുയാണ്...

സ്‌കൂട്ടര്‍ വിറ്റുകിട്ടിയ പണം ദുരിതബാധിതര്‍ക്ക്; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരുടെ ചിത്രം വരച്ചുനല്‍കി പ്രോത്സാഹനം: ആദി സൂപ്പറാണ്

മറ്റുള്ളവരുടെ വിഷമതകളെയും വേദനകളെയും സ്വന്തമായി കരുതാന്‍ ചിലര്‍ക്കേ കഴിയൂ. കേരളം മഴക്കെടുതിയില്‍ വേദനിയ്ക്കുമ്പോള്‍ ആദിയുടെ മനസു നിറയെ ദുരിതബാധിതരായിരുന്നു. അവര്‍ക്കൊരു കൈസഹായം അത് മാത്രമാണ് അവന്റെ ഉള്ളു നിറയെ. അതുകൊണ്ടാണല്ലോ തനിക്ക് പ്രിയപ്പെട്ട സ്‌കൂട്ടര്‍ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആദി നല്‍കിയത്. 69,000 രൂപയ്ക്ക് വാങ്ങിയ സ്‌കൂട്ടര്‍ 40,000 രൂപയ്ക്കാണ് ആദി...

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് മഴയ്‌ക്ക് നേരിയ തോതില്‍ കുറവുണ്ടായങ്കിലും മഴക്കെടുതിയില്‍ നിന്നും മുക്തമായിട്ടില്ല കേരളം. അതേസമയം മഴയ്ക്ക് ചെറിയ കുറവുണ്ടെങ്കിലും കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ...

Latest News

കേരളത്തിൽ ഇന്ന് സ്ഥിരീകരിച്ചത് 6293 കൊവിഡ്-19 കേസുകൾ; സമ്പർക്കം മൂലം- 5741, രോഗമുക്തി- 5290

സംസ്ഥാനത്ത് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത് 6293 പേർക്ക്.എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511,...