ഷൂട്ടിങ് വേളയിലെ കുസൃതികള്‍ പങ്കുവെച്ച് ‘തീവണ്ടി ടീം’ വീഡിയോ കാണാം

മികച്ച പ്രേക്ഷക പ്രതികരണത്തോടെ തീയറ്ററുകളില്‍ മുന്നേറുകയാണ് ടൊവിനോ തോമസ് നായകനായെത്തുന്ന ‘തീവണ്ടി’. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തീവണ്ടി സൂപ്പര്‍ഹിറ്റ്. സിനിമയുടെ ചിത്രീകരണസമയത്തെ ചില രസക്കാഴ്ചകള്‍ പങ്കുവെച്ചിരിക്കുകയാണ് തീവണ്ടി ടീം. തീവണ്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് അണിയറ പ്രവര്‍ത്തകര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷൂട്ടിങ് വേളയിലെ ചില കുസൃതികള്‍ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി.തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിന്‍ സ്‌മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’ എന്നത്.