കിടിലൻ ലുക്കിൽ ബിഗ് ബി ; ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്റെ’ വീഡിയോ കാണാം..

September 18, 2018

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് അമിതാഭ്‌ ബച്ചൻ. ബിഗ് ബി നായകനായി എത്തുന്ന ചിത്രങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറ്. അത്തരത്തിൽ ലോകമെങ്ങുമുള്ള ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ ‘. അമിതാഭ് ബച്ചൻ മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രം തുടക്കം മുതൽ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചിരുന്നു. നിറയെ സസ്പെൻസുകൾ  കാത്തുസൂക്ഷിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇന്നലെയാണ് അമീർ ഖാൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

വിജയ് കൃഷ്ണ ആചാര്യ സംവിധാനം നിർവഹിക്കുന്ന  ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഖുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നത്. തലപ്പാവും പടച്ചട്ടയും കൈയിൽ വാളുമായി നിൽക്കുന്ന ബിഗ്ബിയുടെ ചിത്രം കടൽക്കൊള്ളക്കാരെ  ഓർമ്മിക്കുന്ന വിധത്തിലുള്ളതാണ്. കടൽലിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ബിഗ് ബി ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ലോകമെങ്ങുമുള്ള ബിഗ് ബി ആരാധകർ വാനോളം പ്രതീക്ഷയുമായി കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഈ വർഷം ബോളിവുഡിൽ ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ്.