വാട്‌സ്ആപ്പില്‍ പുതിയ പരിഷ്‌കരണം

October 16, 2018

‘ഡിലീറ്റ് ഫോര്‍ എവിരിവണ്‍’ എന്ന സൗകര്യത്തില്‍ പുതിയ മാറ്റം വരുത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. സമയപരിധിയിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ പരിഷ്‌കരണപ്രകാരം ഒരിക്കല്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ പതിമൂന്ന് മണിക്കൂറിലധികം സമയപരിധി ഉണ്ട്.

നേരത്തെ ഒരു ഒരിക്കല്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഒരു മണിക്കൂര്‍, എട്ടുമിനിറ്റ്, പതിനാറ് സെക്കന്റുകളായിരുന്നു ഉണ്ടായിരുന്നത്. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പുതിയ പരിഷ്‌കരണത്തെക്കുറിച്ച് അധികൃതര്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്. പുതിയ പരിഷ്‌കരണം വഴി സന്ദേശം പിന്‍വലിക്കാനുള്ള വിന്‍ഡോ പതിമൂന്ന് മണിക്കൂര്‍, എട്ട് മിനിറ്റ്, പതിനാറ് സെക്കന്റ് സഭ്യമാകും.

കഴിഞ്ഞ വര്‍ഷം മുതലാണ് വാട്‌സ്ആപ്പില്‍ ‘ഡിലീറ്റ് ഫോര്‍ എവിരിവണ്‍’ എന്ന സൗകര്യം ലഭ്യമായിത്തുടങ്ങിയത്. ആദ്യഘട്ടത്തില്‍ ഏഴു മിനിറ്റായിരുന്നു സന്ദേശം പിന്‍വലിക്കാന്‍ ലഭിച്ചിരുന്ന സമയം.