ഈ ഫോണുകളില്‍ ഇനിമുതല്‍ വാട്‌സ്ആപ്പ് ലഭ്യമാകില്ല

January 2, 2019

ജനപ്രീയ മെസേജിങ്ങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ചില ഫോണുകളില്‍ നിന്നും തങ്ങളുടെ സേവനം നിര്‍ത്തലാക്കുന്നു. ഇതുപ്രകാരം 2020ഓടുകൂടി ആപ്പിള്‍, നോക്കിയ, ബ്ലാക്ക്ബറി തുടങ്ങിയ ഫോണുകളുടെ ചില വേര്‍ഷനുകളില്‍ വാട്‌സ്ആപ്പ് തങ്ങളുടെ സേവനം അവസാനിപ്പിക്കും.

ബ്ലാക്ക്‌ബെറി 10, ബ്ലാക്ക്‌ബെറി ഒ.എസ്, നോക്കിയ എസ്.60, വിന്‍ഡോസ് ഫോണ്‍8.0, നോക്കിയ എസ്.40, ആപ്പിളിന്റെ ഐഒഎസ് 7/3ജി. എസ് മുതല്‍ പഴയ മോഡലുകള്‍ തുടങ്ങിയ ഫോണുകളിലായിരിക്കും വാട്‌സ്ആപ്പ് തങ്ങളുടെ സേവനങ്ങള്‍ നിര്‍ത്തലാക്കുക. വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറുകള്‍ ഇത്തരം ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല എന്ന കാരണത്താലാണ് ഈ ഫോണുകളില്‍ നിന്നും പിന്‍മാറാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നത്.

അതേസമയം ഈ വര്‍ഷം മുതല്‍ നോക്കിയ എസ്.40 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്‌സ്ആപ്പ് തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കും. ഇതനുസരിച്ച് നോക്കിയ ആഷ 201, നോക്കിയ ആഷ 205, നോക്കിയ ആഷ 210, നോക്കിയ ആഷ 230, നോക്കിയ ആഷ 500, നോക്കിയ ആഷ 501, നോക്കിയ ആഷ 502, നോക്കിയ ആഷ 503, നോക്കിയ 206, നോക്കിയ 208, നോക്കിയ 301, നോക്കിയ 515 എന്നീ ഫോണുകളില്‍ വാട്‌സ്ആപ്പ് സേവനങ്ങള്‍ ലഭ്യമാകില്ല.