പിറന്നാള്‍ ദിനത്തില്‍ ബാലു വര്‍ഗ്ഗീസിന് സര്‍പ്രൈസ് നല്‍കി ടൊവിനോ

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ശ്രദ്ധേയനായ നടനാണ് ബാലു വര്‍ഗീസ്. ‘ഹണി ബീ’, ‘കിംഗ് ലയര്‍’ എന്നീ ചിത്രങ്ങളിലൂടെയാണ് ബാലു വര്‍ഗീസ് മലയാളികള്‍ക്ക് സുപരിചിതനായത്. ബാലു വര്‍ഗീസിന്റെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ്. ‘കുപ്രസിദ്ധ പയ്യന്‍’ എന്ന സിനിമയുടെ അണിയറ പര്വര്‍ത്തകരും ടൊവിനോയും ബാലുവിന്റെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസായി കേക്ക് മുറിച്ചു. ചിത്രത്തിന്റെ പ്രെമോഷന്‍ പരിപാടികള്‍ക്കിടെയായിരുന്നു പിറന്നാള്‍ ആഘോഷം.

സംവിധായകന്‍ മധുപാല്‍, അനു സിത്താര, നിമിഷ സജയന്‍ തുടങ്ങിയവരെല്ലാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. അതേസമയം ബാലു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്നാണ് ചിത്രത്തിന്റെ പേര്.

https://www.youtube.com/watch?time_continue=149&v=Ilt7KdnUlZs

ബോ0ബെയില്‍ ജോലി തേടി എത്തിയ അബ്ദുള്ള അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തുന്നു. ഈ സ്ത്രീയെ തേടി തിരുവനന്തപുരം മുതല്‍ വയനാട് വരെ നടത്തുന്ന യാത്രകളാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം. നിരവധി താരനിരകള്‍ തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷാനു സമദ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, കെ ടി സി അബ്ദുള്ള, പ്രേം കുമാര്‍, മാമുക്കോയ, രചന നാരയണന്‍കുട്ടി, മീരാ വാസുദേവ്, മാലാ പാര്‍വ്വതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യുടെ നിര്‍മ്മാണം.