വൈകല്യങ്ങളുടെ ലോകത്ത് നിന്നും വയലിനിൽ മാന്ത്രികത സൃഷ്ടിച്ച് ഒരു പെൺകുട്ടി; വീഡിയോ കാണാം

ശാരീരിക വൈകല്യങ്ങളെ സംഗീതത്തിലൂടെ തോൽപ്പിച്ച് ഒരു അത്ഭുത കലാകാരി. വൈകല്യങ്ങളുടെ ലോകത്ത് നിന്നും കലയിൽ അത്ഭുതം സൃഷ്ടിക്കുന്ന ഈ കലാകാരി ഒരു കൈയുമായി വയലിൻ വായിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

ചെറിയ വീഴ്ചകളിൽ തളർന്നുപോകുന്ന പലർക്കും മാതൃകയാവുകയാണ് ഈ കലാകാരി. ഒരു കയ്യുപയോഗിച്ച് വളരെ മനോഹരമായി വയലിനിൽ അത്ഭുതം സൃഷ്ടിക്കുന്ന ഈ കലാകാരിയുടെ വെപ്പ് കൈ അരികിൽ ഇരിക്കുന്നതായും വിഡിയോയിൽ കാണാൻ സാധിക്കും.

വൈകല്യങ്ങളുടെ ലോകത്ത് നിന്നും മനോഹരമായ സംഗീതവുമായി വരുന്ന ഈ പെൺകുട്ടി പലർക്കും മാതൃകയും ആശ്വാസവുമാവുകയാണ്. വയലിനിൽ മാന്ത്രികത സൃഷ്ടിക്കുന്ന പ്രകടനം കാണാം…