ഇന്ത്യ-വിന്‍ഡീസ് മൂന്നാം ഏകദിനം; ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

October 27, 2018

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീദ് ബുംമ്രയും ടീമിലെത്തയത് ബൗളിംഗില്‍ ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

എന്നാല്‍ ആദ്യ രണ്ട് ഏകദിനങ്ങളിലും പോരാട്ടത്തിനിറങ്ങിയ മുഹമ്മദ് ഷാമിയെ ടീമില്‍ നിന്നും ഒഴിവാക്കി. ഭുവനേശ്വര്‍ കുമാറും ജസ്പ്രീദ് ബുംമ്രയും പരിക്കിനെ തുടര്‍ന്ന് മാറിനില്‍ക്കുകയായിരുന്നു. ഇരുവരും തിരിച്ചെത്തുന്നതോടെ ബൗളിങില്‍ കൂടുതല്‍ മികവ് പുലര്‍ത്താന്‍ ഇന്ത്യന്‍ ടീമിന് സാധിക്കും.

വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, അമ്പാട്ടി റായിഡു, ഋഷഭ് പന്ത്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ്, മനീഷ് പാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീദ് ബുംമ്ര, കെ എല്‍ രാഹുല്‍ എന്നിവരാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള അവസാന മൂന്ന് ഏകദിനങ്ങളില്‍ പോരാട്ടത്തിനിറങ്ങുക.

വെസ്റ്റ് ഇന്‍ജീസിനെതിരെ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കായിരുന്നു വിജയം. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ മത്സരം സമനിലയിലാണ് കലാശിച്ചത്.