പ്രണയം പ്രമേയമാക്കി ‘നമസ്‌തേ ഇംഗ്ലണ്ട്’ ട്രെയിലര്‍ കാണാം

October 12, 2018

ബോളിവുഡ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നമസ്‌തേ ഇംഗ്ലണ്ട്’. അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിതീവ്ര പ്രണയമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയെ തേടി യുവാവ് ഇംഗ്ലണ്ടിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. കത്രീന കയ്ഫും അക്ഷയ്കുമാറും ജോഡികളായെത്തിയ ‘നമസ്‌തേ ലണ്ടന്‍’ എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘നമസ്‌തേ ഇംഗ്ലണ്ട്’.

‘ഇഷ്‌ക്‌സാദേ’ എന്ന ചിത്രത്തിനു ശേഷം അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയും ഒരുമിച്ച് വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയും ‘നമസ്‌തേ ഇംഗ്ലണ്ട്’ എന്ന ചിത്രത്തിനുണ്ട്. ഈ മാസം 19 ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.