വിജയ് നായകനായെത്തുന്ന ‘സര്‍ക്കാര്‍’; ടീസറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായെത്തുന്ന ‘സര്‍ക്കാര്‍’. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുന്ന തീയതി പ്രഖ്യാപിച്ചു. ഈ മാസം 19ന് ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും. ദീപാവലിയോടനുബന്ധിച്ച ‘സര്‍ക്കാര്‍’ തീയറ്ററുകളിലെത്തും.

‘സര്‍ക്കാര്‍’ എന്ന ചിത്രത്തില്‍ വിജയ്‌യും കീര്‍ത്തി സുരേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  എആര്‍ മുരുഗദോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘തുപ്പാക്കി’, ‘കത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്‌യും മുരുഗദോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയിവരും ‘സര്‍ക്കാരി’ല്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

സംഗീത മാന്തരികന്‍ എആര്‍ റഹ്മാനാണ് ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷകപ്രതികരണമാണ് ഈ ഗാനങ്ങള്‍ക്ക് ലഭിച്ചത്. ചിത്രത്തില്‍ മുഖ്യമന്ത്രിയായിട്ടായിരിക്കും വിജയ് പ്രത്യക്ഷപ്പെടുക എന്ന ചില റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.