ബാലുവിന് ലെച്ചു കൊടുത്ത എട്ടിന്റെ പണി; കിടിലൻ എപ്പിസോഡ് കാണാം..

പ്രേക്ഷരെ ചിരിപ്പിക്കാൻ നിരവധി നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഉപ്പും മുളകിലെ ഒരു കിടിലൻ എപ്പിസോഡാണ് ഇത്തവണ.

ബാലുവിന് ചേട്ടൻ നൽകിയ മുണ്ട് ലച്ചു കത്തിക്കുന്നതാണ് ഈ എപ്പിസോഡിൽ. ചേട്ടന്റെ ഓർമ്മക്കായി ബാലുവിന് ചേട്ടൻ സമ്മാനിച്ച മുണ്ടിനോടുള്ള ബാലുവിന്റെ കരുതലും ചേട്ടനോടുള്ള സ്നേഹവുമാണ് ഇതിൽ കാണുന്നത്.

എന്നാൽ ബാലു കഷ്‌ടപ്പെട്ട് അലക്കി ഉണക്കിയ മുണ്ട് തേയ്ക്കുന്നതിനിടയിൽ ലെച്ചു കത്തിക്കുന്നതും തുടർന്ന് അവിടെ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ഈ എപ്പിസോഡിൽ..