മൊട്ടബാലുവിനെ കാണാൻ പോയി എട്ടിന്റെ പണികിട്ടിവന്ന പക്രുവും ടീമും; യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് എപ്പിസോഡ് -12 കാണാം

മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ മികച്ച പ്രതികരണത്തോടെ ഇടം പിടിച്ചിരിക്കുകയാണ് യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്ന വെബ് സീരീസ്. നര്‍മ്മമുഹൂര്‍ത്തങ്ങളുടെ പന്ത്രണ്ടാമത്തെ എപ്പിസോഡും പുറത്തിറങ്ങി.

ചുമ്മാ പെൺപിള്ളേരെ വായിനോക്കി കമന്റടിച്ച നമ്മുടെ പക്രു വാങ്ങിച്ച് കൂട്ടിയ തല്ലും. അതിന് പകരം വീട്ടാൻ രതീഷിന്റെ പഴയ സുഹൃത്ത് മൊട്ട ബാലുവിനെ കാണാൻ പോയി നീലിയുടെ കയ്യിന്ന് നല്ല എട്ടിന്റെ പണിയും മേടിച്ച് തിരിച്ച് വരുന്ന പക്രുവിന്റെയും കൂട്ടരുടെയും രസകരമായ നർമ്മ മുഹൂർത്തങ്ങളുമായാണ് ഇത്തവണ യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പ്രേക്ഷകർക്കിടയിലേക്ക് എത്തുന്നത്.

എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍ പൂവാലനായ പക്രുവും ടീമും.

രസകരമായ പന്ത്രണ്ടാമത്തെ എപ്പിസോഡ് കാണാം..