കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങളുമായി 2.0; ട്രെയിലര്‍ കാണാം

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം 2.0 യുടെ ട്രെയിലര്‍ പുറത്തുവിട്ടു. രജനീകാന്ത് നായകനായെത്തുന്ന ചിത്രമാണ് 2.0. എസ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങളാണ് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത്.

രജനീകാന്തിനൊപ്പം അക്ഷയ് കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. എമി ജാക്‌സനാണ് 2.0 യില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ യെന്തിരന്റെ രണ്ടാം ഭാഗമാണ് 2.0.

ഡോ.വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.  ഏറ്റവും ചിലവേറിയ ഇന്ത്യന്‍ സിനിമയെന്ന ഖ്യാതിയുമായെത്തുന്ന യെന്തിരന്‍ 2.0 പതിനഞ്ച് ഇന്ത്യന്‍ ഭാഷകളിലായി 7000 തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്.6500 തീയേറ്ററുകളില്‍ റിലീസ് ചെയ്ത ബാഹുബലിയുടെ റെക്കോര്‍ഡും ഇതോടെ പഴങ്കഥയാകും.

മൂവായിരത്തോളം സാങ്കേതികപ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 540 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 2.0. എആര്‍ റഹ്മാനാണ് ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.