നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്‌സിന് തോൽവി..

November 23, 2018

ഇൻജുറി ടൈമിൽ നാലു മിനിറ്റിൽ വഴങ്ങിയ രണ്ടു ഗോളുകളിലൂടെ നോർത്ത് ഈസ്റ്റിനോട് തോൽവി സമ്മതിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 73-ാം മിനിറ്റിൽ പോപ്ലാറ്റ്‌നിക്കിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ് 92, 96 മിനിറ്റുകളിൽ വഴങ്ങിയ ഗോളുകളിലൂടെ പരാജയംനേരിടുകയായിരുന്നു.

91-ാം മിനിറ്റിൽ ഹീറോ ഓഫ് ദ മാച്ചു കൂടിയായ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജിംഗന്റെ അനാവശ്യ ഫൗളിന് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ഓഗ്ബച്ചെ നോർത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു. പിന്നാലെ 96-ാം മിനിറ്റിൽ യുവാൻ മാസിയയുടെ ഗോളിൽ നോർത്ത് ഈസ്റ്റ് വിജയത്തിലെത്തുകയായിരുന്നു.

സമനിലകളും തോൽവിയുമായി നട്ടം തിരിയുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഇതോടെ പരാജയങ്ങളുടെ ഒരു കൂമ്പാരമാണ് ലഭിച്ചത്. ഈ സീസണിൽ ഇതുവരെ ഒരു ജയം മാത്രമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്സിന്റെ അക്കൗണ്ടിൽ ഉള്ളത്.

അതേസമയം സീസണിൽ സ്വന്തം തട്ടകത്തിൽ ഒരു കളിയും ജയിക്കാത്തതിന്റെ നിരാശ മാറ്റിയതിലുള്ള സന്തോഷത്തിലാണ് നോർത്ത് ഈസ്റ്റ്.